വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, സമൂഹം ആത്മപരിശോധന നടത്തണം: രാഷ്ട്രപതി

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയിലാഴ്ത്തുന്നതുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.

 

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയിലാഴ്ത്തുന്നതുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.

പരിഷ്കൃത സമൂഹത്തിന് അവകാശപെടാനാകാത്ത സംഭവമെന്നും ദ്രൗപദി മുർമു പറഞ്ഞു. ഇതാദ്യമായാണ് രാഷ്ട്രപതി ഈ സംഭവത്തില്‍ പ്രതികരിക്കുന്നത്.

പെണ്‍മക്കളേയും സഹോദരിമാരേയും ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് വിധേയരാക്കുന്നത് അനുവദിക്കാനാവില്ല. ഒരിടത്ത് വിദ്യാർഥികളും ഡോക്ടർമാരും പ്രതിഷേധിക്കുമ്ബോള്‍ മറ്റൊരിടത്ത് ക്രിമിനലുകള്‍ പതുങ്ങിനടക്കുകയാണ് എന്നും പി.ടി.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ അവർ വ്യക്തമാക്കി.

സ്ത്രീകളെ താഴ്ന്ന മനുഷ്യരായും ശക്തി കുറഞ്ഞതും കഴിവും ബുദ്ധിയും കുറഞ്ഞവരായും കാണുന്നത് നിന്ദ്യമായ മാനസികാവസ്ഥയാണ്. സമൂഹം സത്യസന്ധവും നിക്ഷ്പക്ഷവുമായ രീതിയില്‍ ആത്മപരിശോധന നടത്തണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.