ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ നടക്കുന്നത് പച്ചയായ മുസ്ലിം പ്രീണനം ആണ്. തെളിവ് ചോദിച്ചാൽ തരാൻ ഇപ്പോൾ എന്റെ കൈവശം ഇല്ല. എന്നാൽ ശബരിമല പ്രശ്നവും ക്രിസ്ത്യൻ മത മേലാധ്യക്ഷൻമാരെ വിളിക്കുന്നതും ഒന്നും കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ.
കേരളത്തിൽ മുസ്ലിം പ്രീണനം എന്ന് ഗ്രൂപ്പായ ഗ്രൂപ്പ് കളിലും സാമൂഹ്യ മാധ്യമങ്ങളിലും വിലക്കെടുത്ത യൂട്യൂബ് ചാനലുകളിലും നന്നായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതൊരു സംഘ പരിവാർ അജണ്ട യുടെ ഭാഗം ആണ്. അത് വഴി ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളിൽ തങ്ങൾ മാത്രം അനാഥരാണെന്ന തോന്നൽ സൃഷ്ടിക്കുകയാണ്അവരുടെ ആദ്യ ലക്ഷ്യം. പിന്നീട് സംഘ പരിവാർ മാത്രമാണ് ഏക രക്ഷ എന്ന പ്രതീതി ഉണ്ടാക്കിയെടുക്കും. അവരിതിൽ ഒരു പരിധി വരെ വിജയിക്കുന്നുണ്ട് എന്ന തിരിച്ചറിവ് കൂടിയാണ് എന്നെ പോലുള്ളവർ ഇങ്ങനെ യുള്ള പ്രചാരണങ്ങളെ എതിർക്കുന്നത് നിങ്ങളും ആ മനോഭാവത്തിലേക്കു വരണമെന്ന് കൂടിയാണ് എന്റെ ആഗ്രഹം. നമുക്ക് മനുഷ്യരായി ജീവിക്കാം. മത ജാതി ഭേദങ്ങളില്ലാത്ത പരസ്പരം സ്നേഹിക്കുന്ന പച്ചയായ മനുഷ്യർ. ഈ രീതിയിലുള്ള മനുഷ്യരുടെ ഇടങ്ങൾ ഇല്ലാതാക്കുന്ന സംഘ പരിവാർ തന്ത്രത്തിന്റെ ഭാഗമാണ് ഇമ്മാതിരിയുള്ള പോസ്റ്റുകൾ. ന്യൂനപക്ഷ പ്രീണനം എന്ന് പറയുന്നത് സംഘപരിവാർ ആണ് എന്നതും അതുമൂലം ലാഭം ഉണ്ടാക്കുന്നത് അവരാണ് എന്നതും കൊണ്ട് മാത്രം ഇവിടെ ന്യൂനപക്ഷ പ്രീണനം നടക്കുന്നില്ല എന്നു പറയുവാൻ കഴിയുമോ?
ഇപ്പോൾ ഇവിടെ പല പ്രാവശ്യം വന്ന ഒരു സംഘപരിവാർ മെസ്സേജ് ആണ് , ചെറായി ഭാഗത്ത് 600 ഓളം കുടുംബങ്ങളുടെ സ്വത്തുക്കളിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുന്ന വിഷയം. വളരെ ഭീതി പരത്തുന്ന രീതിയിലാണ് ഈ മെസ്സേജുകൾ ഇവിടെ വന്നത്. എന്നാൽ ഇവിടെ മതേതരമാണ് എന്ന് പറഞ്ഞു നടക്കുന്ന ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോ സംഘടനകളോ ഇതിൻറെ വാസ്തവം വിശദീകരിച്ച് കണ്ടിരുന്നോ? ഉണ്ടെങ്കിൽ തന്നെ അതുപോലെ ഒരു മെസ്സേജും ഇവിടെ ആരും പോസ്റ്റ് ചെയ്തു കണ്ടില്ല. അപ്പോൾ സാധാരണക്കാരനായ ഒരു വ്യക്തി പോലും ചിന്തിച്ചു പോകും , വഖഫ് ബോർഡിന് ആരുടെ സ്വത്തുക്കളുടെ മേലും അവകാശം ഉന്നയിക്കുവാനുള്ള അസാധാരണമായ ശക്തികൾ നൽകിയിട്ടുണ്ട് എന്ന്.ജനങ്ങളുടെ ആശങ്ക അകറ്റേണ്ട മതേതര കക്ഷികൾ ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണ് സംഘപരിവാർ പോലുള്ള സംഘടനകൾ മതസ്പർദ്ധ വളർത്തുവാൻ ഉപയോഗിക്കുന്നത് എന്നത് മറക്കരുത്.