രാജ്യത്തിൻറെ ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി. ആ രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ എന്ന് പറയുന്നത് രാഷ്ട്രീയ സ്വയംസേവകസംഘം എന്ന ആർ എസ് എസ് ആണ്.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി എന്ന പാർട്ടിയുടെ നേതാക്കളും ആർ എസ് എസുമായി ഭിന്നത തുടങ്ങിയിരുന്നു.ആർ എസ് എസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിർന്ന നേതാക്കളായ അമിത് ഷായും പാർട്ടി പ്രസിഡൻറ് ജെ പി നദ്ദയും അടക്കമുള്ളവർ കാര്യമായ പരിഗണന നൽകാതെ വന്നപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഭിന്നതയുടെ തുടക്കം ഉണ്ടായത്.തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ അവസരത്തിൽ പാർട്ടി പ്രസിഡൻറ് നദ്ദ ആർ എസ് എസിനെ തരംതാഴ്ത്തിക്കൊണ്ട് ഒരു പ്രസംഗം നടത്തിയത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ബിജെപി എന്ന രാഷ്ട്രീയ പാർട്ടി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന വിധത്തിൽ രാജ്യം എമ്പാടും വളർന്നിരിക്കുന്നു എന്നും ആർ എസ് എസ് സഹായം ഇപ്പോൾ പാർട്ടിക്ക് ആവശ്യമില്ല എന്നും ആണ് പാർട്ടി പ്രസിഡൻറ് പ്രസ്താവിച്ചത്.ഏതായാലും തെരഞ്ഞെടുപ്പിൽ ബിജെപി പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാവുകയും ചെയ്തപ്പോൾ പാർട്ടിയും ആർഎസ്എസ് എസും തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ വഷളായി മാറി എന്നതാണ് വസ്തുത.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവന നടത്തിയത്.ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണ് എന്നും താൻ എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി ആണ് തനിക്ക് നിർദ്ദേശം നൽകുന്നത് എന്നും ആയിരുന്നു നരേന്ദ്രമോദി പറഞ്ഞത്.ഞാൻ ദൈവത്തിൻറെ ഒരു ഉപകരണം ആണെന്നും പ്രധാനമന്ത്രി എന്ന നിലയിൽ എന്തു ചെയ്യുമ്പോഴും ദൈവം എനിക്ക് നിർദ്ദേശം തന്നു കൊണ്ടിരിക്കുന്നു എന്നും ഒക്കെയാണ് ആ പ്രചരണ യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞുവെച്ചത്.ഈ വിഷയത്തെ പരാമർശിച്ചുകൊണ്ടാണ് ഇപ്പോൾ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത് വന്നിരിക്കുന്നത്.വെറുതെ എന്തെങ്കിലും പറയുക അല്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയെ കർക്കശമായ ഭാഷയിൽ പരിഹാസത്തോടെ വിമർശിച്ചുകൊണ്ടാണ് മോഹൻ ഭാഗവത തൻറെ പ്രസംഗം നടത്തിയിരിക്കുന്നത്
ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ആരും സ്വയം ദൈവം ചമയരുത്.അങ്ങനെ ആരു ചെയ്താലും യഥാർത്ഥത്തിൽ അത് ദൈവദോഷം തന്നെയാണ്.പൂനയിൽ ആർ എസ് എസ്സിന്റെ നേതൃയോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തിയാണ് മോഹൻ ഭഗവത് നരേന്ദ്രമോദിയെ ആക്ഷേപിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്തിയത്.
സ്വയം ദൈവമാണ് എന്ന് പറയുന്നതിനേക്കാൾ നീചവും തരംതാഴ്ന്നതുമായ ഒരു പ്രസ്താവന ഇല്ല…. ഒരാളും ദൈവമായി മാറില്ല.മാത്രവുമല്ല രാഷ്ട്രീയനേതാക്കൾ ദൈവമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.ജനങ്ങൾക്കു മുന്നിൽ ഒരു രാഷ്ട്രീയ നേതാവ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ തന്നെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോൾ ജനങ്ങളാണ് നേതാവ് ദൈവമാണോ പിശാച് ആണോ എന്ന് തീരുമാനിക്കുക.ഇതെങ്കിലും തിരിച്ചറിയാൻ കഴിയാത്ത ഒരാൾ സ്വയം ദൈവമാണ് എന്ന പ്രവചിച്ചാൽ അതിനേക്കാൾ വലിയ നാണക്കേടും ഗതികേടും ഇല്ല എന്നാണ് ആർ എസ് എസ് മേധാവി പറഞ്ഞുവെച്ചത്.
പൊതുപ്രവർത്തനം ഒരുപാട് സാധ്യതകൾ ഉള്ള മേഖലയാണ്.ആ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ മുന്നിലിരിക്കുന്ന അനുയായികളോടും അനുഭാവികളോടും പ്രതിബദ്ധത പുലർത്തുന്നവർ ആയിരിക്കണം.മുന്നിലിരിക്കുന്ന ആൾക്കാരും ഒപ്പം നിൽക്കുന്ന ജനങ്ങളും ആണ് തനിക്ക് ശക്തി പകരുന്നത് എന്ന് നേതാവാകുന്നവർ തിരിച്ചറിയണം.എത്ര വലിയ ശക്തനായ നേതാവിനെയും തകിടം മറിച്ചിടാൻ ജനങ്ങൾ വിചാരിച്ചാൽ സാധിക്കും.അത് ജനാധിപത്യത്തിന്റെ ഒരു സവിശേഷതയാണ്.അതുകൊണ്ടുതന്നെ ജനങ്ങളിൽ ഒരാളായി മാറി ജനങ്ങളുടെ അനുമതി മാത്രമല്ല അവരുടെ അംഗീകാരവും നേടിയെടുക്കുക എന്നതാണ് ഏത് മേഖലയിൽ പ്രവർത്തിക്കുന്ന നേതാവ് ആയാലും സ്വീകരിക്കേണ്ട പ്രവർത്തന ശൈലി എന്ന് മോഹൻ ഭഗവത് പറയുകയുണ്ടായി
തനിക്കൊപ്പം ദൈവം ഉണ്ടെന്നും ദൈവമാണ് തൻറെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നത് എന്നും മറ്റാർക്കും ദൈവത്തെ ഇത്ര അടുത്ത് ഇരുത്താൻ കഴിയില്ല എന്നും ഒക്കെ ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനകൾ വളരെ ബാലിശമാണ്.രാജ്യത്തിൻറെ പ്രധാനമന്ത്രിപദത്തിൽ എത്തിയ ഒരാൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് തൻറെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നതാണ്.ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുക ആണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.അതിനുപകരം താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ദൈവം നിർദേശിക്കുകയാണ് എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ്.പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടത് സ്വയം ഒരു ആത്മപരിശോധന നടത്തണം.താൻ പറയുന്നതെല്ലാം എന്താണ് എന്നും അതെല്ലാം രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും ഉള്ള പരിശോധനയാണ് പ്രധാനമന്ത്രി നടത്തേണ്ടത്. അത് ചെയ്യാതെ സ്വന്തം നിലപാടുകളും ജനങ്ങളെ മറന്നുള്ള പ്രസ്താവനകളും ആയി മുന്നോട്ടു പോയാൽ ഒടുവിൽ ഉണ്ടാവുക തിരിച്ചടി ആയിരിക്കും എന്ന മുന്നറിയിപ്പും ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞുവയ്ക്കുന്നുണ്ട്