മാധ്യമങ്ങളെ , ദയവായി ഇങ്ങനെ വിവരക്കേട് പറയല്ലെ. നിങ്ങൾ പറയുന്നത് നുണയാണു. പെട്രോൾ പംബ് തുടങ്ങാൻ ഒന്നരകോടി പോയിട്ട് ലക്ഷങ്ങൾ പോലും വേണ്ട. ഒരു കോടി രൂപ മുടക്കിയും, അപേക്ഷ ഫീസ് അല്ലാതെ ഒരു രൂപ പോലും മുടക്കാതെയും തുടങ്ങാൻ പറ്റുന്ന സംരംഭമാണു പെട്രോൾ പംബ്. രണ്ട് തരം പെട്രോൾ പംബുകളാണുള്ളത്. കംബനി ഉടമസ്ഥയിലും, ഡീലറുടെ ഉടമസ്ഥതയിലുമുള്ള പംബുകൾ. പെട്രോളിയം കംബനികളുടെ ആവശ്യമാണു പംബുകൾ തുടങ്ങുക എന്നത്, അവരുടെ സെയിൽസ് വർദ്ധിപിക്കാൻ. ഓയിൽ കംബനികൾ ഒരു നിശ്ചിത സ്ഥലത്ത് പെട്രോൾ പംബിനു പൊട്ടൻഷ്യൽ ഉണ്ടെന്ന് കണ്ടാൽ ഡീലറെ ക്ഷണിചുകൊണ്ട് പരസ്യം കൊടുക്കും. കംബനി ഓൺ പംബുകൾ എടുക്കാം. ഉദാഹരനത്തിന് ആലുവ – എറണാകുളം റൂട്ടിൽ കളമശേരി മുനിസിപ്പൽ പ്രദേശത്ത് ഒരു പംബ് തുടങ്ങണം എങ്കിൽ കംബനി പത്ര പരസ്യം കൊടുക്കും, 500 മുതൽ 1200 വരെ സ്ക്വയർ മീറ്റർ ഉള്ള, 35 സ്ക്വയർ മീറ്റർ റോഡ് ഫ്രണ്ടേജ് ഉള്ള സ്ഥലം ഉള്ളവർ അപേക്ഷിക്കാം , എന്ന രീതിയിൽ. SC, ST, OBC, ജനറൽ എന്നിങ്ങനെ വിവിധം റിസർവ്വേഷനുകളും ഉണ്ട്. ഒന്നിൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ ആകും തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെട്ടാൽ ഓയിൽ കംബനി പൈസ മുടക്കി നമ്മുടെ സ്ഥലത്ത് പംബ് പണിയും. നമ്മൾ ചെയ്യേണ്ടത് ഫീസും, ഡെപ്പോസിറ്റ് തുകയും നൽകണം. SC / ST കാറ്റഗറിക്ക് ഫീസ് ഇല്ല. ഡെപ്പോസിറ്റ് 3 ലക്ഷം മാത്രം മതി.
OBC / ജെനറൽ ഒക്കെയാണെങ്കിൽ 5 മുതൽ 15 ലക്ഷം ഫീസും, 3 ലക്ഷം സെക്യുരിറ്റി ഡെപ്പോസിറ്റും നൽകണം. ( ഗ്രാമ – നഗരം അനുസരിച്ചാണ് വത്യാസം വരുന്നത്) കംബനി എല്ലാ ഫെസിലിറ്റിയും ഒരുക്കും. കെട്ടിടം പണിയും, ടാങ്ക് കൊണ്ട് വന്ന് ഫിറ്റ് ചെയും, ജീവനക്കാർക്ക് പരിശീലനം വരെ തന്ന് പംബ് നമുക്ക് കൈമാറും. തുടർന്ന് എല്ലാ മാസവും നിശ്ചിത രൂപ നമ്മുടെ സ്ഥലത്തിനു വാടകയായ് കംബനി നൽകും. 40,000 മുതൽ ഒന്നരലക്ഷം വരെയൊക്കെ സ്ഥലത്തിന്റെ വിപണി മൂല്യം അനുസരിച് വാടക നിശ്ചയിക്കുക. അത് കൂടാതെ ഓരോ ലിറ്ററിനും നിശ്ചിത തുക കമ്മീഷൻ ആയും തരും. ഏതാണ്ട് 3.50 രൂപക്ക് മുകളിലാണു ഇപ്പോൾ ഒരു ലിറ്ററിനുകമ്മീഷൻ. അതായത് 1 ലക്ഷം ലിറ്റർ ഒരു മാസം വിൽപന ഉണ്ടെങ്കിൽ മൂന്നര ലക്ഷം രൂപ കമ്മീഷനും + സ്ഥല വാടകയും നമുക്ക് കിട്ടും. ഇതിൽ നിന്ന് ശംബളം, മറ്റു ചിലവുകൾ നമ്മൾ നടത്തണം. കംബനി ആവശ്യപെടുന്ന ഏരിയയിൽ സ്ഥലം സ്വന്തമായ് ഇല്ലാത്തവർ സ്ഥലം ലീസിന് എടുത്തും പംബ് നടത്താം. സ്ഥലത്തിന് കംബനി ഒരു വാടക നിശ്ചയിക്കും. സ്ഥലം ഉടമക്ക് വാടക നേരിട്ട് നൽകും. കണ്ണൂരിലെ വിവാദമായ പംബിനായ് ചെങ്ങളായി പള്ളിയുടെ സ്ഥലം പ്രശാന്തൻ ലീസിനു എടുത്തതാണു. അതായത് പെട്രോളിയം കംബനി പള്ളിക്ക് സ്ഥല വാടക നൽകും.
പ്രശാന്തനു ആ ഇനത്തിലും ചിലവൊന്നും ഇല്ല. പംബ് ഉടമക്ക് ആകെ വരുന്ന ചിലവ് 5 മുതൽ 15 ലക്ഷം വരെ വരുന്ന ഫീസും , സെക്യുരിറ്റി ഡെപ്പോസിറ്റും മാത്രമാണു . ഈ പൈസയും നമ്മൾ കയിൽ നിന്ന് മുടക്കേണ്ട . പംബിനു അനുമതി കിട്ടിയാൽ ബാങ്ക് ലോൺ പെട്ടന്ന് കിട്ടും, പംബിന്റെ കറണ്ട് അക്കൗണ്ട് ആ ബാങ്കിനുകൊടുത്താൽ മാത്രം മതി. പെട്രോളിയം കംബനികൾ ലോൺ തരുന്ന സ്കീമും ഉണ്ട്. ഇനി ” ഡീലർ ഓൺ പംബുകൾ ആണെങ്കിൽ , തിരഞ്ഞെടുക്കപെട്ട് കഴിഞ്ഞാൽ കംബനി പൈസ മുടക്കുന്നിടത്ത് നമ്മൾപൈസ മുടക്കണം, അതനുസരിച് ലാഭംകൂടും.( സാദാരണക്കാർ തുടങ്ങുന്നത് കംബനി ഓൺ പംബുകളാണു. പെട്രോളിയം കംബനി പൈസ മുടക്കിക്കോളും ) ചുരുക്കി പറഞ്ഞാൽ ഒരു പെട്രോൾ പംബ് തുടങ്ങാൻ കംബനി ആവശ്യപെടുന്ന ഏരിയയിൽ സ്ഥലം അറേഞ്ച് ചെയുക എന്നത് മാത്രമാണു പ്രധാനം. അല്ലാതെ ഇതിനായ് ലക്ഷങ്ങളൊ കോടികളൊ വേണ്ട (കൈക്കൂലി ഇതിൽ പെടില്ല. NOC കിട്ടാൻ പോലീസ്, ഫയർ, ADM, തദ്ദേശ സ്ഥാപനങ്ങൾ മുതൽ നാട്ടുകാർക്ക് വരെ പൈസ കൊടുക്കേണ്ടി വന്നാൽ ആത് നമ്മൾ കയിൽ നിന്ന് കൊടുക്കണം )( അപേക്ഷകൻ 21 വയസ് 55 വയസിനു ഇടയിലായിരിക്കണം, ഗ്രാമപ്രദേശത്തുകാരൻ ആണെങ്കിൽ 10 ആം ക്ലാസും, നഗരം ആണെങ്കിൽ ഡിഗ്രിയും ഉണ്ടായിരിക്കണം എന്നത് പോലെ ചില മാനദണ്ടങ്ങളും ഉണ്ട് ) ദയവായി കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയത്തിൽ നുണ പറയുന്നത് നിറുത്തു. കംബനി ആവശ്യപ്പെടുന്നിടത്ത് സ്ഥലം അറേഞ്ച് ചെയ്താൽ എത് സാധാരണക്കാരനും തുടങ്ങാൻ പറ്റുന്ന സംരംഭമാണു പെട്രോൾ പംബുകൾ.