കെ.ജി.എം.ഒ.എ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

ഡോ. എം. പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ്

2024 വർഷത്തെ കെ.ജി.എം.ഒ.എ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

1. ഡോ. എം. പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ്

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിംഗ് / ലേഖനം / വിവരണം / ചർച്ച (പ്രിൻറ് / ഇലക്ട്രോണിക് ) വിഭാഗത്തിൽ ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. 25000/- രൂപ ക്യാഷ് അവാർഡും മെമൻ്റോയും ലഭിക്കും. 2024 ജനുവരി 1 മുതൽ ഡിസംബർ 7 വരെയുള്ള പ്രസിദ്ധീകരണങ്ങളാണ് അവാർഡിന് പരിഗണിക്കുക. അപേക്ഷകർ സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രത്തോടൊപ്പം വിശദമായ കുറിപ്പും / പെൻ ഡ്രൈവും സമർപ്പിക്കണം.

2. ഡോ. എസ്. വി. സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്

ആരോഗ്യമേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് 20000/- രൂപയും മെമൻ്റോയും നൽകുന്നു.
നാമനിർദ്ദേശങ്ങൾ 2024 ഡിസംബർ 16 വൈകിട്ട് 5 മണിക്ക് മുൻപായി ജനറൽ സെക്രട്ടറി, കെ.ജി.എം.ഒ.എ ഹെഡ്ക്വാർട്ടഴ്സ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം -695 035 എന്ന വിലാസത്തിൽ ലഭിക്കണം. കൂടാതെ kgmoakerala@gmail.com എന്ന ഇമെയിൽ ഐഡി യിലും എൻട്രികൾ അയക്കേണ്ടതാണ്.
അവാർഡുകൾ 2025 ജനുവരി 19 ന് കോട്ടയത്ത്‌ വച്ച് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുന്നതാണ്.