ലോകം മുഴുവൻ പടരുകയും ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കോവിഡ് മഹാമാരിയെക്കാൾ ശക്തമായ രോഗം എന്ന് പറയുന്ന എച്ച് എം പി വി HMPV യുടെ വൈറസുകൾ ഇന്ത്യയിൽ എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ബാംഗ്ലൂരിലെ ഒരു രോഗിയിലാണ് ഈ പറയുന്ന മാരക രോഗത്തിൻറെ ലക്ഷണം കണ്ടത്. ഇതോടുകൂടി കർണാടകയിൽ മാത്രമല്ല എല്ലാ സംസ്ഥാനത്തും രോഗം വരാതിരിക്കാനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നൽകി കഴിഞ്ഞു. ചൈനയിൽ നിന്നാണ് കോവിഡിന്റെ കാര്യം പോലെ തന്നെ പുതിയ മഹാമാരിയുടെ തുടക്കം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനയിൽ നിമിഷംതോറും രോഗം പടരുന്നതായി അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നുണ്ട്. ചൈനാ ഭരണകൂടം ഈ സംഭവം ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് ചൈനയിൽ കോവിഡ് പടർന്നപ്പോഴും ചൈനീസ് ഗവൺമെൻറ് വിവരം പുറത്തുവിട്ടില്ല. ചൈനയിൽ നിന്നും ഇന്ത്യയിൽ എത്തിയ പ്രവാസികൾ വഴിയാണ് നമ്മുടെ രാജ്യത്ത് കോവിഡ് അന്ന് പടർന്നത്. നമ്മുടെ കേരളത്തിലാണ് കോവിഡിന്റെ ആദ്യ റിപ്പോർട്ട് ഉണ്ടായത്. ഇപ്പോൾ അതാ സാഹചര്യമാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എച്ച് എം പി വി വൈറസുകൾ കൂടുതലായി ഇപ്പോൾ പിടിപെടുന്നത് രോഗപ്രതിരോധശേഷി കുറവുള്ള കൊച്ചു കുട്ടികളിലും വാർദ്ധക്യത്തിൽ എത്തിയ ആൾക്കാരിലും ആണ്. ചുമ, ജലദോഷം, പനി, തുമ്മൽ, ശരീരം വേദന തുടങ്ങിയവയാണ് ഈ വൈറസിന്റെ ആക്രമണത്തിൽ അനുഭവപ്പെടുന്നത്. ഇതുവരെ ഈ വൈറസ് വഴി ഉണ്ടാകുന്ന രോഗത്തിന് ചികിത്സിക്കുന്നതിന് മരുന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യവകുപ്പ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപരമായി പ്രശ്നമല്ലാത്തവരിലും രോഗപ്രതിരോധശേഷി കൂടുതലുള്ള ആൾക്കാരിലും ഈ വൈറസ് പിടിപെടുന്നില്ല എന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നുണ്ട്. കോവിഡ് കാലത്ത് മുൻകരുതൽ എന്ന നിലയിൽ അന്ന് കേന്ദ്രസർക്കാർ ഒരു മാസത്തോളം രാജ്യത്ത് ലോക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. കടകമ്പോളങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടുന്നതിനായിരുന്നു സർക്കാരിൻറെ നിർദ്ദേശം. കേരളത്തിൽ കോവിഡ് ബാധ ഒരു വർഷത്തോളം ജനങ്ങളെ വലച്ചിരുന്നു. കേരളത്തിലും പ്രത്യേകമായി സംസ്ഥാന സർക്കാർ അടച്ചുപൂട്ടൽ തീരുമാനമെടുത്തിരുന്നു.
ലോകമെമ്പാടും കോവിഡ് പടരുകയും ഒരു വർഷത്തോളം ഒരുതരത്തിലുള്ള പ്രവർത്തനങ്ങൾക്കും സാധ്യത ഇല്ലാതെ വന്നതോടുകൂടി തൊഴിലാളികളും മറ്റു ജോലിക്കാരും വലിയ പ്രതിസന്ധിയാണ് അന്ന് അനുഭവിച്ചത്. അതിൽ നിന്നും അല്പം ഒക്കെ ഒന്ന് രക്ഷപ്പെട്ടു വരുന്ന സാഹചര്യത്തിലാണ്, ഇപ്പോൾ എച്ച് എം പി വി വൈറസിന്റെ മഹാ വ്യാപനം സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ഇനിയൊരു മഹാമാരി കൂടി കടന്നു വന്നാൽ കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും വലിയ പ്രതിസന്ധിയിലാകും എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.