സിപിഎമ്മിന്റെ നെറുകയിൽ കൊട്ടി ഹൈക്കോടതി..

ആദ്യം ഇന്ത്യയെ കുറിച്ച് ചർച്ച ചെയ്യൂ

രു സിനിമയിൽ കമ്മ്യൂണിസ്റ്റുകാരനായ ശ്രീനിവാസൻ പറയുന്ന ഒരു ഡയലോഗ്, മലയാളികൾ ഇപ്പോഴും ഓർമ്മിക്കുന്നുണ്ടാകാം – പോളണ്ടിനെ പറ്റി കുറ്റം പറയരുത്, എന്നാണ് കമ്മ്യൂണിസ്റ്റുകാരനായ ശ്രീനിവാസന്റെ കഥാപാത്രം ഗൗരവത്തോടെ പറയുന്നത്. ‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോഴും പ്രേമവും വാത്സല്യവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയോടും ചൈനയോടും പോളണ്ടിനോടും ഒക്കെയാണ്. അവിടെ പ്രളയമോ വേനലോ ഭൂമികുലുക്കമോ എന്തെങ്കിലും ഉണ്ടായാൽ കണ്ണീരൊഴുക്കുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരാണ്. മാത്രവുമല്ല ഇത്തരം സംഭവങ്ങളുടെ പേരിൽ ഇവിടെ സഹായധനം പിരിക്കാൻ മടിയില്ലാത്തവരാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ എന്ന് പറയുന്നതിനേക്കാൾ ഇക്കാര്യത്തിൽ എപ്പോഴും മുന്നിലുണ്ടാവുക നമ്മുടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരാണ്.

ഇപ്പോഴും കേരളത്തിൽ പലസ്തീൻ വിമോചനവും അവരുടെ സ്വാതന്ത്ര്യവും പറഞ്ഞു കൊണ്ട് കമ്മ്യൂണിസ്റ്റുകാർ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ ബോംബെ ഹൈക്കോടതിയിൽ നിന്നും വലിയ തിരിച്ചടി വാങ്ങിയിരിക്കുകയാണ് സിപിഎം. ബോംബെ നഗരത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുന്നതിന് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം തീരുമാനിക്കുകയും അതിനായി പോലീസ് അനുമതിക്ക് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ രാജ്യത്തിൻറെ നിലപാടിന് വിരുദ്ധമാണ് ഈ പരിപാടിയെന്നും വിദേശനയത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പോലീസ് അധികൃതർ റാലിക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. പോലീസിന്റെ ഈ നടപടിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ ബോംബെ ഹൈക്കോടതിയിൽ ഹർജിയുമായി എത്തി. പരാതിക്കാരായ സിപിഎമ്മിന്റെ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിപിഎമ്മിന്റെ ഹർജി തള്ളിക്കളഞ്ഞു. പലസ്തീൻ ജനങ്ങളുടെ ക്ഷേമകാര്യം അന്വേഷിക്കലും, രാജ്യത്തിൻറെ സ്വാതന്ത്ര്യസമരം ഏറ്റെടുക്കലും ഒക്കെ ചെയ്യുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സ്വന്തം രാജ്യത്തിൻറെ കാര്യങ്ങൾ അന്വേഷിക്കുകയും ഇടപെടുകയും ചെയ്യുകയല്ലേ വേണ്ടത് എന്നാണ് രണ്ടു ജഡ്ജിമാരടങ്ങിയ ബെഞ്ച് സിപിഎം നേതാക്കളോട് ചോദിച്ചത്. നമ്മുടെ രാജ്യത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പല പൊതു വിഷയങ്ങളും ഇപ്പോഴും നിലവിലുണ്ട്. പ്രകൃതി ദുരിതങ്ങൾ, പകർച്ചവ്യാധികൾ, പ്രളയം, മലിനീകരണം, ഇതൊക്കെ നമ്മുടെ നാട്ടിലെ വലിയ പ്രശ്നങ്ങൾ ആണല്ലോ. ‘

  1. ഇതിലൊക്കെ ഇടപെടുകയും സമൂഹത്തിൻ്റെ സഹായത്തോടെ പരിഹാരങ്ങൾ ഉണ്ടാക്കാൻ പ്രവർത്തിക്കുകയും ചെയ്യാനുള്ള ബാധ്യത രാഷ്ട്രീയപാർട്ടികൾക്ക് ഉണ്ടല്ലോ. അത് മറന്നു കൊണ്ടല്ലേ പാലസ്തീന്റെയും മറ്റും വിഷയവുമായി വന്നിരിക്കുന്നത് എന്നാണ് ഹൈക്കോടതി ജഡ്ജിമാരായ രവീന്ദ്ര ഗുഗെയും, ഗൗതം അൻഖാദും, പരാതിക്കാരായ സിപിഎം നേതാക്കളോട് ചോദിച്ചത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള അവകാശങ്ങളും അധികാരങ്ങളും നീതി പീഠത്തിന് മനസ്സിലായിട്ടില്ല എന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ നടത്തുന്നത് എന്നുമാണ് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചുകൊണ്ട് സിപിഎം പോളിറ്റി ബ്യൂറോ പുറത്തുവിട്ട പ്രസ്താവന. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പ്രാധാന്യം ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് നേതൃത്വം നൽകുന്നതും രാജ്യ പുരോഗതിക്കും ജനനന്മയ്ക്കും വേണ്ട നിയമനിർമാണങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതും ജനകീയ ഭരണകൂടങ്ങൾ ആണ്. എന്നാൽ ഇത്തരത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പ്രാഥമികമായി ഉണ്ടാകേണ്ട ഉത്തരവാദിത്തങ്ങൾ സ്വന്തം രാജ്യത്തോടുള്ളതായിരിക്കണം. മാതൃരാജ്യത്തെ സ്നേഹിക്കാൻ രാഷ്ട്രീയ നേതാക്കൾ പഠിക്കണം. ഏതു വിഷയത്തിലും ഒന്നാമത്തെ പരിഗണന സ്വന്തം രാജ്യത്തോടായിരിക്കണം. അത് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞാൽ മാത്രമാണ് അന്യ രാജ്യങ്ങളുടെ താൽപര്യ സംരക്ഷണത്തിന് രാഷ്ട്രീയപ്പാർട്ടികൾ ശ്രദ്ധിക്കേണ്ടതുള്ളൂ എന്നാണ് ബോംബെ ഹൈക്കോടതി ജഡ്ജിമാർ ഹർജിയിൽ വാദം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടത്. ഏതുകാലത്തും സ്വന്തം രാജ്യത്തേക്കാൾ പ്രതിപത്തി എവിടെയോ കിടക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. കമ്മ്യൂണിസം ജന്മം കൊണ്ട റഷ്യയിൽ, കമ്മ്യൂണിസം ജനങ്ങൾ തന്നെ തൂത്തെറിഞ്ഞിട്ട് കാലമേറെയായി. റഷ്യ രാജ്യം പോലും പഴയ രീതിയിൽ നിലനിൽക്കുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ വലിയ പ്രാധാന്യത്തോടെ പറഞ്ഞിരുന്ന മറ്റൊരു രാജ്യമാണ് കമ്മ്യൂണിസ്റ്റ് ആധിപത്യം ഉണ്ടായിരുന്ന ചൈന. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും, കമ്മ്യൂണിസത്തെ സൗകര്യപൂർവ്വം പുറന്തള്ളി മുതലാളിത്ത ജനാധിപത്യത്തിലേക്ക് മാറിയിട്ട് കാലം കുറെയായി. ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വിവരിക്കുന്ന കമ്മ്യൂണിസമൊന്നും ചൈനയിലില്ല. ജീവിതകാലം മുഴുവൻ തൊഴിലാളിയായി കഴിയാൻ മനുഷ്യൻ ആഗ്രഹിക്കില്ല. മുതലാളിയാകാൻ പണിയെടുക്കുന്നവരാണ് എല്ലാരും. അതുകൊണ്ട് തന്നെ തൊഴിലാളി വർഗ്ഗ ആധിപത്യം എന്നതെല്ലാം മറന്നുകൊണ്ട് മുതലാളിത്തത്തിലേക്ക് നാട്ടിലെ ജനങ്ങളെ എത്തിക്കാനുള്ള ഭരണമാണ് ചൈനയിൽ നടക്കുന്നത്. ഈ മാറ്റം കൊണ്ടാണ് ചൈന ലോകരാജ്യങ്ങളിൽ സമ്പന്നതയിലേക്കു കുതിച്ചുയർന്നത്. ചൈനയിലെയും റഷ്യയിലെയും മാറ്റങ്ങളെ ഇപ്പോഴും കണ്ണുതുറന്ന് കാണാതെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ റഷ്യ – ചൈന – പോളണ്ട് ആരാധനകരായി ഇപ്പോഴും നടക്കുന്നത്