കേരളത്തിലെ മാത്രമല്ല ദേശീയതലത്തിലും കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾക്ക് തലവേദന ഉണ്ടാക്കി നടക്കുകയാണ് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ കോൺഗ്രസിൻറെ കേരളത്തിലെ നേതാക്കൾ ശശി തരൂരിനെ ഒതുക്കി മൂലയ്ക്കിരുത്താൻ എല്ലാ നീക്കങ്ങളും നടത്തുമ്പോൾ അതെല്ലാം പുല്ലുപോലെ തള്ളിക്കളഞ്ഞു പുതിയ തന്ത്രങ്ങളുമായി ശശി തരൂർ രംഗത്ത് വരികയാണ് രാഷ്ട്രീയം എന്നത് പാർട്ടികളുടെ കയ്യിൽ ഒതുങ്ങുന്നത് ആണ് എങ്കിലും കേരളത്തിലെങ്കിലും രാഷ്ട്രീയത്തെ നല്ല ഒരു അളവ് നിയന്ത്രിക്കുന്നത് ജാതിയും മതവും അതിൻറെ മേധാവികളും ആണ് എന്ന കാര്യത്തിൽ തർക്കമില്ല കേരളത്തിൽ വോട്ട് നേടുവാനും തെരഞ്ഞെടുപ്പിൽ ജയിക്കുവാനും മതമേധാവിയുടെയും കാലുകഴുകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർക്ക് ഒരു മടിയും ഉണ്ടായിട്ടില്ല അന്തപുരങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും ഓടിയെത്തുന്ന നേതാക്കന്മാരാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളത് ഇതെല്ലാം തിരിച്ചറിയാവുന്ന ഒരു നേതാവ് കൂടിയാണ് സാക്ഷാൽ ശശി തരൂർ കുറച്ചുനാൾ മുൻപ് കേരളത്തിലെ ചില നേതാക്കൾ തരൂർ വിരോധവുമായി നിലയുറപ്പിച്ചപ്പോൾ അതൊന്നും ഗൗരവത്തിൽ എടുക്കാതെ മുസ്ലിം സമുദായ മേധാവികളോടും മുസ്ലിം ലീഗ് പാർട്ടിയുടെ നേതാക്കളോടും അടുപ്പം പുലർത്താൻ അവസരം ഒരുക്കി കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടി നൽകിയ ആളാണ് ശശി തരൂർ ഇപ്പോൾ അതിൻറെ രണ്ടാമത്തെ അധ്യായം എന്ന നിലയ്ക്കാണ് ശശി തരൂർ ക്രിസ്തുമത വിശ്വാസികളുടെ കത്തോലിക്കാ സഭയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
ഹൈന്ദവ സമൂഹങ്ങളാണ് കേരളത്തിലെ ജനസംഖ്യയിൽ മുന്നിൽ എങ്കിലും ഒരു തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരത്തിൽ വരണമെങ്കിൽ മുസ്ലിം – ക്രിസ്ത്യൻ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വോട്ടുകൾ കൂടി നേടിയെടുക്കാൻ കഴിയണം കോൺഗ്രസിൻറെ നേതാക്കൾക്കും ഈ കാര്യത്തിൽ നല്ല ബോധ്യമുണ്ട് നിലവിൽ കേരളത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഇടതുമുന്നണി ഭരണത്തിന്റെ പത്താം വർഷത്തിലേക്ക് എത്തുമ്പോൾ മുസ്ലിം – ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ ആൾക്കാർക്ക് ദുരിതങ്ങൾ അല്ലാതെ നല്ലതായി ഒന്നും ലഭിച്ചിട്ടില്ല എന്ന പരാതി നിലനിൽക്കുന്നുണ്ട് പലതരത്തിലുള്ള ആവശ്യങ്ങളുമായി കത്തോലിക്കാ സഭ സർക്കാരിനെ സമീപിച്ചെങ്കിലും ഒരു കാര്യത്തോടും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല കേരളത്തിലെ മുസ്ലിം ജനതയുടെ കാര്യവും ഇതുതന്നെയാണ് പല വിഷയങ്ങളിലും മുസ്ലിം ജനതയെ ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് പത്തുവർഷമായി ഇടതുമുന്നണി സർക്കാർ ചെയ്യുന്നത് എന്നാണ് അവരുടെയും പരാതി പ്രബലമായ രണ്ടു മത വിഭാഗങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം തിളച്ചു നിൽക്കുമ്പോൾ ആണ് വിശ്വപൗരൻ എന്ന ഉന്നതമായ വിശേഷണം ഉപയോഗപ്പെടുത്തി തരൂർ ഇവർക്കിടയിലേക്ക് കടന്നു ചെല്ലുന്നത് തരൂരിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ആദരണീയനായ ഒരു വ്യക്തി എന്ന നിലയിൽ കണ്ടുകൊണ്ടാണ് കത്തോലിക്കാ സഭയും മുസ്ലിം മത മേധാവികളും തരൂരിനെ സ്വീകരിക്കുന്നത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് പോലും ലഭിക്കാത്ത ഈ സ്വീകാര്യതയും ആദരവും ഉപയോഗപ്പെടുത്തി കോൺഗ്രസിന്റെ നേതാക്കളെ അടിച്ചിരുത്താനുള്ള നീക്കമാണ് തരൂർ നടത്തിക്കൊണ്ടിരിക്കുന്നത്
കോൺഗ്രസിന്റെ നേതാക്കളെ അമ്പരപ്പിച്ചു കൊണ്ടാണ് കത്തോലിക്കാ സഭയുടെ കേന്ദ്രമായ കോട്ടയം ജില്ലയിലെ പല പരിപാടികളിലേക്കും ശശി തരൂരിനെ ക്ഷണിച്ചിരിക്കുന്നത് അടുത്ത ദിവസങ്ങളിൽ ജില്ലയിലെ പല ഭാഗങ്ങളിൽ നടക്കുന്ന വലിയ പരിപാടികളിൽ തരൂരാണ് മുഖ്യ അതിഥിയായി പങ്കെടുക്കുന്നത് കോട്ടയത്ത് സി എസ് ഐ സഭാ നടത്തുന്ന പരിപാടിയിലും കോട്ടയം ഗിരിദീപം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള ബദനി ഫിസ്റ്റ് ആഘോഷത്തിലും പ്രധാനിയായി പങ്കെടുക്കുന്നത് ശശി തരൂർ ആണ് പിന്നീട് പാലാ രൂപതയുടെ കീഴിലുള്ള സെൻറ് തോമസ് പള്ളിയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതും തരൂർ ആണ് ഇത് കൂടാതെയാണ് വലിയ പ്രാധാന്യത്തോടുകൂടി സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ കോട്ടയം പി എം എസ് കോളേജിൽ സംഘടിപ്പിച്ചിരിക്കുന്ന സംവാദത്തിലും തരൂരിനെ ക്ഷണിച്ചിരിക്കുന്നത് അവിടെ കേരളത്തെക്കുറിച്ച് എൻറെ കാഴ്ചപ്പാടും യുവാക്കളുടെ പങ്കും എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ സഭയുടെ മേലധ്യക്ഷൻ മാർ വരെ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി ശശി തരൂരിനെ ബഹിഷ്കരിക്കാൻ രഹസ്യമായി തീരുമാനിക്കുകയും എല്ലാ പാർട്ടി ചടങ്ങുകളിൽ നിന്നും തരൂരിനെ ഒഴിവാക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ആണ് വലിയ സ്വാധീനമുള്ള ക്രിസ്ത്യൻ മുസ്ലിം മത വിഭാഗങ്ങളുടെ പരിപാടികളിലേക്ക് വലിയ പ്രാധാന്യത്തോടെ കൂടി ശശി തരൂരിനെ ക്ഷണിച്ചിരിക്കുന്നത് ഈ പരിപാടികളിൽ എല്ലാം പങ്കെടുത്ത് കൊണ്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കനത്ത പ്രഹരം നൽകുന്നതിനാണ് തരൂർ ലക്ഷ്യമിടുന്നത് തന്നെ കോൺഗ്രസുകാർക്ക് വേണ്ട എങ്കിൽ തന്നെ ഏറ്റെടുക്കാൻ വേറെ ആൾക്കാർ ഉണ്ടാകും എന്ന് തിരൂർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് അതിൻറെ കൃത്യമായ അനുഭവമാണ് കോട്ടയത്ത് അരങ്ങേറുന്നത്
ക്രിസ്തീയ വിശ്വാസികളുടെ വലിയ പങ്കുള്ള രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസുകൾ മാണി കേരള കോൺഗ്രസും ജോസഫ് കേരള കോൺഗ്രസും കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകൾക്ക് കേന്ദ്രീകരിച്ച് ശക്തമായി നിലവിറപ്പിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ ആണ് എന്നാൽ കർഷകരുടെ രക്ഷകരാണ് ഈ പാർട്ടികൾ എന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും കർഷകർക്ക് ഒരു ഗുണവും ഈ പാർട്ടിക്കാർ വഴി കിട്ടുന്നില്ല എന്നാണ് ചങ്ങനാശ്ശേരി ബിഷപ്പ് പരസ്യമായി പറഞ്ഞത് മാണി കേരള കോൺഗ്രസ് ഭരണകക്ഷിയിലെ പാർട്ടിയാണ് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും മുട്ടുമടക്കി നിന്ന് ഭരണത്തിൻറെ ആനുകൂല്യം പറ്റാൻ അല്ലാതെ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാൻ മാണി കേരള കോൺഗ്രസിന് കഴിയുന്നില്ല എന്നാണ് ബിഷപ്പ് കുറ്റപ്പെടുത്തിയത് അതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയ പാർട്ടികളെ ചുമന്ന നടക്കുന്നതിൽ ഒരു അർത്ഥവും ഇല്ല എന്നും സഭ മേധാവികൾ തിരിച്ചറിയുന്നുണ്ട് ഇത്തരത്തിലുള്ള കത്തോലിക്കാ സഭയുടെ മനംമാറ്റത്തെ മുതലെടുക്കാൻ ആണ് ശശി തരൂർ അങ്ങോട്ട് കടന്നു കയറുന്നത് ക്രിസ്തീയ സഭയുടെ അടുപ്പക്കാരനായി ശശി തരൂർ മാറിയാൽ കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ നേതാക്കന്മാർ മാത്രം വിചാരിച്ചാൽ തരൂരിനെ ഒതുക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകും കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും തന്നെ അംഗീകരിക്കേണ്ട സാഹചര്യം അങ്ങനെ ഉണ്ടാകും എന്നും തരൂർ കണക്കുകൂട്ടുന്നുണ്ട്
സമീപകാലത്ത് അനൗദ്യോഗികമായി പുറത്തുവന്ന ഒരു തെരഞ്ഞെടുപ്പ് സർവേയിലെ നിഗമനം അനുസരിച്ച് കേരളത്തിൽ ബഹുജനങ്ങൾ മുഖ്യമന്ത്രിയാകാൻ യോഗ്യൻ ആര് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ശതമാനം വോട്ട് കിട്ടി മുന്നിലെത്തിയത് ശശി തരൂർ ആയിരുന്നു ഭരണം കിട്ടിയാൽ മുഖ്യമന്ത്രി താൻ തന്നെ എന്ന് ഉറപ്പിച്ചു നടന്ന ഒന്നിലധികം കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടി ഉണ്ടാക്കിയതായിരുന്നു ഈ പറയുന്ന സർവ്വേ ഫലം ഇതോടുകൂടിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കടുത്ത വൈരാഗ്യവുമായി ശശി തരൂരിനെതിരെ തിരിഞ്ഞത് എന്നാൽ ലോകം ഭരിച്ചു നടന്ന ശശി തരൂർ എന്ന രാഷ്ട്രീയ നായ തന്ത്ര വിദഗ്ധൻ ഇതെല്ലാം മൗനമായി കണ്ടുകൊണ്ടിരുന്നു വിദഗ്ധമായ കരുക്കൾ നീക്കി തിരിച്ചടിക്കുകയാണ്. കേരളത്തിൽ മതന്യൂനപക്ഷങ്ങളുടെ ആധിപത്യമുള്ള ക്രിസ്ത്യൻ – മുസ്ലിം മതമേധാവികൾ തരൂരിനെ തോളിലേറ്റി നിൽക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും തരൂരിനെ ചുമക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും എന്ന കണക്കുകൂട്ടൽ തന്നെയാണ് തരൂരിന്റെ മനസ്സിൽ ഉള്ളത്