മാസങ്ങൾക്കു മുൻപ് നടന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ട് കൊള്ള തെളിവുകൾ നിരത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടത് ബിജെപിയെ വലിയ പ്രതിസന്ധിയിൽ ആക്കും. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ ബാധിക്കുന്നതിനേക്കാൾ രൂക്ഷമായ രീതിയിൽ വോട്ട് കൊള്ള വിഷയം രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് കമ്മീഷനെ മുൾമുനയിൽ ആക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാരി അല്ലാത്ത ഒരു യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് നിരവധി പേർ വോട്ട് രേഖപ്പെടുത്തിയത് തെളിവായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ആഞ്ഞടിച്ചത്. മാസങ്ങൾക്കു മുമ്പ് കർണാടകയിലെ അടക്കം മറ്റു ജില്ല സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ലക്ഷക്കണക്കിന് വോട്ട് കൊള്ള നടത്തിയ വിവരവും തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് ആകമാനം വ്യാപകമായ പ്രതിഷേധം ഉയർന്നതാണ്. മാത്രവുമല്ല സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർന്നുവന്ന മൗനത്തിന് എതിരെ റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിമാർ അടക്കം രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ചു ഉത്തരവാദിത്തപ്പെട്ട ലോകസഭയുടെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധ നിലപാട് സ്വീകരിച്ചത് തെറ്റായി എന്നും അവർ പറഞ്ഞിരുന്നു.
ഇപ്പോൾ രാഹുൽ ഗാന്ധി ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി കൊണ്ടാണ് ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതൊക്കെ ആണെങ്കിലും രാജ്യം ഭരിക്കുന്ന ബിജെപി രാഹുൽഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വരുന്ന കാഴ്ചയാണ് ഉണ്ടായത്. വോട്ടർമാരുടെ വിശദവിവരങ്ങൾ അടക്കം വെളിപ്പെടുത്തി 10,000 കണക്കിന് വ്യാജ വോട്ടുകൾ അവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നു എന്നാണ് രാഹുൽ വെളിപ്പെടുത്തിയത്. ഭരണകക്ഷി എന്ന നിലയിൽ ഇതിന് ബിജെപി മറുപടി പറയേണ്ടതാണ്.
ഏറെ രസകരമായ മറ്റൊരു കാര്യം വോട്ട് കൊള്ളയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത് മൂന്ന് തവണയായി രാഹുൽഗാന്ധി വോട്ട് കൊള്ളയുടെ തെളിവുകൾ പുറത്തുവിട്ടു കൊണ്ട് അതിൻറെ കുറ്റവാളികളായി പറഞ്ഞത് ഇലക്ഷൻ കമ്മീഷനെ ആയിരുന്നു. കമ്മീഷന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചയാണ് ലക്ഷക്കണക്കിന് കള്ളവോട്ടുകൾക്ക് വഴിയൊരുക്കിയത് എന്നായിരുന്നു മൂന്ന് വെളിപ്പെടുത്തലുകളിലും രാഹുൽ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ രാഹുൽഗാന്ധിക്കെതിരെ ബിജെപി നേതൃത്വം രംഗത്തുവരുന്നത് എന്തിന് എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.
ഇപ്പോൾ ബീഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. അടുത്ത ആഴ്ച അവിടെ ഫലപ്രഖ്യാപനം ഉണ്ടാകും. ഇതു കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് നിലവിൽ സുപ്രീം കോടതിയിൽ ഉള്ള ഹർജിയിൽ വാദം ഉണ്ടാകും. ഈ അവസരത്തിൽ സുപ്രീംകോടതി മറ്റൊരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ തിരിയും എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇങ്ങനെ ഉണ്ടായാൽ സ്വതന്ത്രവും നീതിപൂർവകവുമായി പ്രവർത്തിക്കേണ്ട ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിൻറെ വിശ്വാസ്യത നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് വീഴും.
ലോകസഭ തിരഞ്ഞെടുപ്പുകളിലും പല സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ സ്വാധീനിച്ച് വോട്ടു കൊള്ള നടത്തി ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തി എന്നുള്ള ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. വെറുതെ പറയുകയല്ല നിരവധി തെരഞ്ഞെടുപ്പുകളിലെ വോട്ട് കൊള്ളയുടെ ഡിജിറ്റൽ രേഖകളും പേപ്പർ രേഖകളും നിരത്തി കൊണ്ടാണ് അദ്ദേഹം ആരോപണം ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപി പാർട്ടിയും പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും മാത്രമല്ല ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനും പേടിച്ച് വിറയ്ക്കുന്ന സാഹചര്യമാവും ഉണ്ടാവുക.