ലോകത്തുള്ള മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും ആരാധനാപാത്രമായ ലയണൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാൻ എത്തുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളത്തിൻറെ കായിക മന്ത്രി അബ്ദുറഹിമാൻ ആയിരുന്നു. കളി നടത്തുന്നതിന് സ്പോൺസർഷിപ്പും മന്ത്രി മറ്റൊരു സ്വകാര്യ സ്ഥാപനത്തിന് കൈമാറിയിരുന്നു. എന്നാൽ നവംബറിൽ കേരളത്തിൽ കളിക്കാൻ എത്തുംമെന്നുള്ള അർജൻറീന ടീമിൻറെ അറിയിപ്പ് പിന്നീട് പിൻവലിക്കുകയും കളി മുടങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അർജൻറീന ടീമിന് കേരളത്തിലെ മത്സരത്തിൽ താല്പര്യമില്ലായിരുന്നു എന്നാണ്. ഇവിടെ മെസ്സി കളിക്കാൻ എത്തും എന്ന് പറഞ്ഞതോടുകൂടി വലിയ പബ്ലിസിറ്റി ആണ് ഉണ്ടായത്. എന്നാൽ ഇതിനിടയിൽ ഈ മെസ്സിയുടെ മത്സരവുമായി ബന്ധപ്പെട്ട കലൂരിൽ സ്റ്റേഡിയം പുതുക്കിപ്പണി അടക്കം നടത്തുന്നതിന് നൽകിയ സ്പോൺസർഷിപ്പ് ആണ് പ്രശ്നമുണ്ടാക്കിയത് എന്ന് അറിയുന്നു. കളിയുടെ ചെലവ് നിർവഹിക്കുന്നതിന് സ്പോൺസർഷിപ്പ് നൽകിയത് വിവാദമായ മുട്ടിൽ മരം മുറി കേസിലും മാംഗോ ഫോൺ തട്ടിപ്പ് കേസിലും പ്രതികളായവർ നടത്തുന്ന കമ്പനിക്ക് ആയിരുന്നു.ഈ വിവരം പുറത്തുവന്നതോടുകൂടി കേരളത്തിലെ ചില ഫുട്ബോൾ സംഘടനകളും മറ്റു ജില്ല പ്രമുഖരും സ്പോൺസർക്കും വകുപ്പ് മന്ത്രിക്കും എതിരെ അർജൻറീന ടീമിന് പരാതി സമർപ്പിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്കുള്ള മെസ്സിയുടെ വരവ് ടീം റദ്ദാക്കിയത്.
ഇതൊക്കെയാണെങ്കിലും ഫുട്ബോൾ പ്രേമികൾ വലിയ തോതിലുള്ള കേരളത്തിൽ ആവശ്യമായ മത്സര സൗകര്യങ്ങൾ ഒരുക്കിയാൽ കളിക്കാൻ എത്തുന്നതിന് അർജൻറീന ടീമിന് താല്പര്യമുണ്ട്. നിലവിലുള്ള സർക്കാരിൻ്റെ കാര്യത്തിലും അർജൻറീന ഫുട്ബോൾ ടീമിന് നല്ല അഭിപ്രായം ഇല്ല. ഇവിടെ നിന്നും വ്യാപകമായി ലഭിച്ച പരാതികളാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ അവരെ എത്തിച്ചത് എന്നാണ് അറിയുന്നത്. മത്സരത്തിന് സന്നദ്ധത പ്രകടിപ്പിച്ച അവസരത്തിൽ കലൂർ സ്റ്റേഡിയം ഫുട്ബോൾ സംഘടന ഭാരവാഹി സന്ദർശിച്ചിരുന്നു. അവിടെ കായിക മന്ത്രിയും സ്പോൺസറായ തട്ടിപ്പ് സംഘവും ഉണ്ടായിരുന്നു. ഗ്രൗണ്ടിന്റെ പോരായ്മ തന്നെ പറഞ്ഞുകൊണ്ടാണ് മത്സരത്തിൽ നിന്നും മെസ്സിയും സംഘവും മാറിയത്. എങ്കിലും ഇവിടെ നിന്നും ലഭിച്ച നിരവധി പരാതികളാണ് പിന്മാറ്റത്തിന് കാരണം എന്നു പറയുന്നു.
കേരളത്തിൽ അടുത്തവർഷം ജൂണിന് മുൻപ് പുതിയ സർക്കാർ ഭരണത്തിൽ വരുമെന്നും നിലവിലെ ഭരണ ക്കാർ മാറുകയാണെങ്കിൽ കേരളത്തിൽ മത്സരത്തിന് എത്തുന്ന കാര്യം ആലോചിക്കുക എന്ന തീരുമാനത്തിൽ അർജൻറീന ടീം എത്തി എന്നുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. മുൻകൂട്ടി തീരുമാനമെടുത്ത കേരളത്തിലെ മത്സരം ഒരിക്കലും വേണ്ട എന്ന തീരുമാനത്തിലേക്ക് അർജൻറീന ടീമും ഫുട്ബോൾ അസോസിയേഷനും എത്തിച്ചേർന്നിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഉള്ള ഭരണസംവിധാനങ്ങൾ മാറിയാൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാൻ എത്തും എന്ന രീതിയിലുള്ള വാർത്തകളാണ് ഒടുവിൽ പുറത്തുവരുന്നത്.