മാണി ഗോളടിക്കുന്നു……

ജോസഫ് ഗ്യാലറിയിൽ ഇരിക്കുന്നു.....

ധ്യ കേരളത്തിൽ മാത്രം ആധിപത്യമുള്ള രാഷ്ട്രീയ പാർട്ടിയാണ് പിളർന്ന് പിളർന്ന് പല കഷ്ണങ്ങളായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസുകൾ. ഇതിൽ തന്നെ ജനബദ്ധമുള്ള രണ്ട് കേരള കോൺഗ്രസുകൾ ഉണ്ട്. സാക്ഷാൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസും മാണിയുടെ ഒപ്പം നിന്നിരുന്ന പി ജെ ജോസഫിന്റെ കേരള കോൺഗ്രസും. ഈ രണ്ട് കേരള കോൺഗ്രസുകളുടെയും ശക്തികേന്ദ്രം കോട്ടയം ജില്ലയാണ്. എന്നാൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 2 കേരള കോൺഗ്രസുകൾക്കും സ്വാധീനവുമുണ്ട്. ഈ രണ്ട് കേരള കോൺഗ്രസുകളിൽ മാണി കേരള കോൺഗ്രസുകാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തുകയും ജോസഫ് യുഡിഎഫിൽ തുടരുകയും ചെയ്തു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കോട്ടയം ഇടുക്കി ജില്ലകളിൽ ജോസഫ് കേരള കോൺഗ്രസിൻറെ നേതാക്കന്മാരും പ്രവർത്തകരും കൂട്ടമായി മാണികേരള കോൺഗ്രസിനൊപ്പം പോകാൻ തയ്യാറായി നിൽക്കുന്നു എന്നാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ശക്തമായിനിന്നിരുന്നത് കേരള ജോസഫ് ഗ്രൂപ്പിൻറെ പാർട്ടി ആയിരുന്നു. എന്നാൽ തൻറെ പിൻഗാമിയായി മകനായ അബൂ ജോസഫിനെ വാഴിക്കാൻ പി.ജെജോസഫ് തീരുമാനിച്ചതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അടക്കം പലരും അകലം പാലിച്ചു നിൽക്കുകയാണ്. ഇപ്പോൾ പ്രായാധിക്യത്തിൽ എത്തിയ ജോസഫ് പാർട്ടിയിൽ കാര്യമായ ഇടപെടൽ നടത്തുവാൻ കഴിയുന്നില്ല. പാർട്ടിയെ നിയന്ത്രിക്കുന്നതും തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതും മകനായ അബൂ ജോസഫ് ആണ്. ഇതാണ് ഇപ്പോൾ ആ പാർട്ടിയെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്.
കോട്ടയം ഇടുക്കി ജില്ലകളിൽ പലഭാഗങ്ങളിലും ജോസഫ് കേരള കോൺഗ്രസ് പ്രവർത്തകർ മാണിയുടെ കൂടെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൻറെ പിന്നിൽ മറ്റു ചില കാരണങ്ങളും പറയപ്പെടുന്നുണ്ട്. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിൽ നേതാക്കളും പ്രവർത്തകരും തമ്മിലടി തുടരുകയാണ്. അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുന്ന ലക്ഷണം ഉറപ്പിക്കാനാവാത്തതാണ് പല പാർട്ടികളിൽ നിന്നും ഇടതുമുന്നണിയിൽ നിൽക്കുന്ന മാണി കേരള കോൺഗ്രസിലേക്ക് ആൾക്കാർ പോകാൻ കാരണം.

ഏറെ രസകരമായ ഒരു കാര്യം മുൻപ് മാണി കേരള കോൺഗ്രസിൻറെ ചെയർമാനായ ജോസ് കെ മാണി ഏകാധിപത്യ പ്രവർത്തനം നടത്തുന്നു എന്ന് പരാതിപ്പെട്ടാണ് അന്ന് പലരും ജോസഫിന്റെ കൂടെ പോയത്. ആ നേതാക്കൾ തന്നെ ഇപ്പോൾ ോസ് കെ മാണിക്കു മുന്നിൽ അഭയം തേടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഏതായാലും തകരും എന്ന പ്രതീക്ഷിച്ച മാണി കേരള കോൺഗ്രസ് എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കുതിച്ചു കയറും എന്നാണ് പുറത്തുവരുന്ന വാർത്തകൾ.