നാല് കോൺഗ്രസ് എംപിമാർ ബിജെപിയിലേക്ക്….

നാല് കോൺഗ്രസ് എംപിമാർ ബിജെപിയിലേക്ക്....

കേരളത്തിൽ നിന്നും ഉള്ള നാല് ലോകസഭാ അംഗങ്ങൾ ബിജെപിയിൽ ചേരുന്നതിനുള്ള രഹസ്യ ചർച്ചകൾ നടത്തിയതായുള്ള വാർത്തകൾ പുറത്തുവരുന്നു. ഇതിൽ രണ്ടുപേർ വടക്കൻ കേരളത്തിൽ നിന്നും ഉള്ള എംപിമാർ ആണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും കാര്യമായ നേട്ടം ഉണ്ടാക്കിയിയെങ്കിൽ മറ്റു ചില മുതിർന്ന കോൺഗ്രസ് നേതാക്കളും പാർട്ടി വിടുന്നതിനുള്ള ആലോചനയിൽ ആണ്. രണ്ടുതവണകളിലായി ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും കോൺഗ്രസ് എംപിമാർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു എങ്കിലും ആർക്കും ഒരു പ്രാധാന്യവും കിട്ടാതെ വെറും ഡൽഹി വാസം മാത്രം കൊണ്ട് കഴിയുകയാണ്. കേന്ദ്രത്തിൽ ബിജെപിയുടെ തുടർഭരണം നടക്കുന്നതിനാൽ കോൺഗ്രസ് എംപിമാർക്ക് പ്രത്യേകിച്ച് ഒരു റോളും കിട്ടുന്നില്ല. പാർലമെൻറ് സമ്മേളന കാലത്ത് ഡൽഹിയിൽ തങ്ങാം എന്നല്ലാതെ മറ്റു ഒരു പണിയും ഇല്ലാത്ത അവസ്ഥയിലാണ് എംപിമാർ. ഇതിൻറെ പേരിലാണ് പല എംപിമാരും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള താല്പര്യവുമായി നീങ്ങുന്നത്.

കേരളത്തിൽ യുഡിഎഫ് ഭരണം ഉണ്ടായാൽ മന്ത്രിയായി വിലസാം എന്ന മോഹം മാത്രമാണ് ഇതിൻറെ പിന്നിൽ ഉള്ളത്. എന്നാൽ സ്ഥിതി അത്ര ശുഭകരമല്ലാത്തതിനാൽ പാർട്ടി തന്നെ മാറി ബിജെപിയിൽ കയറിക്കൂടി എന്തെങ്കിലുമൊക്കെ പദവികൾ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് കേരളത്തിലെ എംപിമാരും മുതിർന്ന ചില കോൺഗ്രസ് നേതാക്കളും.ഇതിനിടയിൽ ഇപ്പോൾ ബിജെപിയുടെ എൻഡിഎ മുന്നണിയുമായി സഹകരിച്ച പ്രവർത്തിക്കുന്ന കേരളത്തിലെ ഏതെങ്കിലും പാർട്ടിയുമായി സഹകരിച്ച് ബിജെപി മുന്നണിയിൽ കൂടുന്ന ആലോചനയും നടക്കുന്നുണ്ട്. കേരള കോൺഗ്രസുകൾ ആയ മാണി കേരളയും ജോസഫ് കേരളയും ഇടത് വലതുമുന്നണികളിൽ നിൽക്കുകയാണ്. ജോസഫ് കേരള വലിയ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അടുത്ത ഭരണം യുഡിഎഫിന് കിട്ടിയില്ല എങ്കിൽ ജോസഫ് കേരള പൂർണമായും തകരും. അത് മുൻകൂട്ടി കണ്ടു ജോസഫുമായി സംസാരിച്ച് ബിജെപി മുന്നണിയിൽ ചേരുന്ന സാഹചര്യം ഉണ്ടാക്കിയാൽ അതിൽ കയറിക്കൂടുന്നതിനുള്ള ചില നീക്കങ്ങളക്ക് കോൺഗ്രസ് നേതാക്കൾ രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്