പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനും ആയ സാക്ഷാൽ വി ഡി സതീശൻ പാർട്ടി നേതൃത്വവുമായി കലഹിച്ചു മുന്നോട്ടുപോകുന്നത് കോൺഗ്രസിനെയും യുഡിഎഫിനെയും വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. കെപിസിസി ഭാരവാഹി പ്രഖ്യാപനം വന്നശേഷം ഇടയാൻ തുടങ്ങിയ സതീശൻ പിന്നീട് നടന്ന ചില ഭാരവാഹി നിയമനങ്ങളിലും വലിയ എതിർപ്പിൽ ആണ്. തന്നോട് യാതൊരു ആലോചനയും ഇല്ലാതെയാണ് പാർട്ടി പ്രസിഡണ്ടും മറ്റു ചിലരും കൂടി തീരുമാനങ്ങൾ നടത്തു എന്ന പരാതിയാണ് സതീശൻ പറയുന്നത്. ഇനി എന്തായാലും പ്രസിഡന്റായ സണ്ണി ജോസഫിന്റെ പിറകെ നടക്കുന്ന പരിപാടി ഇല്ല എന്ന തീരുമാനത്തിലാണ് സതീശൻ.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാധാന്യമുള്ള 6 കോർപ്പറേഷനുകളിലെ സ്ഥാനാർഥിനിർണയങ്ങളിൽ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തണം എന്ന് നേരത്തെ തീരുമാനിച്ചു എങ്കിലും എല്ലായിടത്തും പാർട്ടിയുടെ ജില്ലാപ്രസിഡന്റുമാരും ജില്ലകളിലെ മുതിർന്ന നേതാക്കളും മാത്രമായി തീരുമാനം എടുത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും സതീശന് വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. സതീശന് നേരിട്ട് ചുമതല കൊടുത്തിരുന്ന കൊച്ചി കോർപ്പറേഷനിലെ സ്ഥാനാർഥിനിർണയം പോലും ഡിസിസി പ്രസിഡണ്ടും എംഎൽഎയും എംപിയും മാത്രമായി തീരുമാനിച്ചു എന്ന വാർത്തയും പുറത്തുവന്നിരുന്നു. ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലും അതുപോലെതന്നെ യുഡിഎഫിലെ ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജന കാര്യങ്ങളിലും സതീശൻ മനപൂർവ്വമായി ഒഴിഞ്ഞുമാറി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഇന്ദിരാഭവനിൽ ചേർന്ന് ഭാരവാഹി യോഗത്തിൽ പോലും സതീശൻ പങ്കെടുത്തിരുന്നില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞു ഇന്ദിരാഭവന്റെ അടുത്തുള്ള പ്രതിപക്ഷ നേതാവിനെ വസതിയായ കണ്ടോൺമെൻറ് ഹൗസിൽ ഇരിക്കുകയായിരുന്നു. സതീശൻ
പാർട്ടിയിലെ നേതാക്കന്മാർ യാതൊരു കൂട്ടായ്മയും ഇല്ലാതെ ഒറ്റക്ക് മുന്നോട്ടുപോകുന്നതും യുഡിഎഫിൽ ഇതുവരെ ഐക്യം ഉണ്ടാകാത്തതും തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും വലിയ തിരിച്ചടി ഉണ്ടാക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.