രാഹുൽ ഗാന്ധി അപകടത്തിൽ ആകുമോ…..

രാഹുൽ ഗാന്ധി അപകടത്തിൽ ആകുമോ.....

ബീഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും പാർട്ടി നയിക്കുന്ന ഇന്ത്യ മുന്നണിയും തകർന്നടിഞ്ഞതോടുകൂടി രാഹുൽ ഗാന്ധി വലിയ പ്രതിരോധത്തിൽ ആകുന്ന അവസ്ഥയിൽ ആണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു എന്ന് പലതവണ ആരോപണവുമായി രംഗത്തുവന്ന രാഹുൽഗാന്ധിയെ സുപ്രീംകോടതിയിലെ റിട്ടയേഡ് ജഡ്ജിമാർ, ഭരണഘടന സ്ഥാപനങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ ,ഐ എ എസ് കാർ തുടങ്ങിയവർ സംയുക്തമായി രാഹുൽ ഗാന്ധിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. വലിയ തെളിവുകൾ എന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനെതിരെ നടത്തിയ വാർത്താസമ്മേളനങ്ങളും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കാൻ കാരണമായി എന്നും ഇത് ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുന്ന നിലപാടിന്റെ ഭാഗമാണ് എന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി വെറും രാഷ്ട്രീയക്കാരൻ മാത്രമല്ല എന്നും ലോകസഭയിലെ പ്രതിപക്ഷ നേതാവാണ് എന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങൾക്ക് വിശ്വസിക്കാവുന്ന തരത്തിൽ ആയിരിക്കണം എന്നും ഈ പ്രസ്താവനയിൽ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്ഥാനത്തും അസ്ഥാനത്തും ആക്രമിക്കുന്ന പ്രവണതയാണ് രാഹുൽഗാന്ധി തുടരുന്നത്. വലിയ തോതിലുള്ള കൃത്രിമങ്ങൾ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നടക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നു എന്നൊക്കെയാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. എന്നാൽ അവിടെ യാതൊരു പ്രശ്നവും ഉണ്ടാകാതെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി. ജനങ്ങൾ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു എന്നതിൻറെ തെളിവാണ് ബീഹാർ ഫലത്തിൽ കണ്ടത് എന്നും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്.
വെറുതെ റിട്ടയർ ചെയ്ത കുറച്ചുപേർ നടത്തിയ പ്രസ്താവനയായി ഇതിനെ കാണേണ്ടതില്ല. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജിമാരോടക്കം 230 ൽ അധികം ഉന്നത ഉദ്യോഗസ്ഥരാണ് രാഹുൽഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന് ദോഷം ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ വിജയം ഉണ്ടായില്ല എങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയും വിജയമാണ് ഉണ്ടാകുന്നതെങ്കിൽ മിണ്ടാതിരിക്കുകയും ചെയ്യുന്ന പക്ഷപാതപരമായ പ്രവർത്തനങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. കുറ്റകരമായ ഇത്തരം നീക്കങ്ങളിൽ നിന്നും രാജ്യത്തിൻറെ പ്രതിപക്ഷ നേതാവ് പിന്തിരിയണമെന്നും അതല്ലയെങ്കിൽ ഇത്തരം അടിസ്ഥാനരഹിത പ്രസ്താവനകളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ഉണ്ടാകണമെന്നും മുതിർന്ന ഉദ്യോഗസ്ഥരുടെ ഈ പ്രസ്താവനയിൽ പറയുന്നത്. ഏതായാലും ബീഹാർ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം മിണ്ടാതിരിക്കുന്ന രാഹുൽഗാന്ധിയുടെ കേന്ദ്രസർക്കാർ വിരുദ്ധ നീക്കങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്ന നടപടി കൂടിയാണ് ഉദ്യോഗസ്ഥരുടെയും മറ്റും കൂട്ടായ ഈ പ്രസ്താവന.