തമിഴക രാഷ്ട്രീയം മാറിമറിയുന്നു…..

വിജയ് ദളപതി സ്റ്റാലിനൊപ്പം....

മിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റിന് അരങ്ങ് ഒരുങ്ങുന്നു. വെറും രണ്ടു വർഷം കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിച്ച ഇളയ ദളപതി വിജയ്യുടെ പാർട്ടി വരാൻ പോകുന്ന ഇലക്ഷനിൽ പുതിയ നീക്കങ്ങൾ തുടങ്ങിയതായുള്ള വാർത്തകൾ വരുന്നു. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം വലിയ ജന പിന്തുണയാണ് ഇതിനകം തന്നെ തമിഴ്‌നാട്ടിൽ നേടിയെടുത്തിരിക്കുന്നത്. തമിഴ്നാടിലെ നിലവിലെ രാഷ്ട്രീയം കയ്യിലൊതുക്കാൻ കഴിയുന്ന വിധത്തിൽ വിജയ് വളർന്നതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒന്നരമാസം മുമ്പ് പാർട്ടിയുടെ മേഖല സമ്മേളനം വിജയ് നടത്തിയപ്പോൾ ലക്ഷക്കണക്കിന് ആൾക്കാരാണ് ഒത്തുകൂടിയത്. ഈ സമ്മേളനത്തിൽ തിക്കും തിരക്കും മൂലം ഉണ്ടായ അപകടത്തിൽ 50 ഓളം ആൾക്കാർ മരണമടയുന്ന സ്ഥിതിയും ഉണ്ടായിരുന്നു. വിജയിന്റെ പാർട്ടിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി എം കെയെയും മുഖ്യമന്ത്രി സ്റ്റാലിനെയും വിറപ്പിച്ച ഒന്നായി മാറിയിരുന്നു. ഇപ്പോൾ ദുരന്തത്തിനുശേഷം പൊതുവേദിയിൽ എത്താത്ത വിജയ് പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി രംഗത്തിറങ്ങാൻ തീരുമാനമെടുതിരിക്കുന്നു
തമിഴ്നാട്ടിൽ ദേശീയ തലത്തിലെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുമായി സഹകരിച്ച പ്രവർത്തിക്കുന്നതിന് ഇടയ്ക്ക് വിജയ് താല്പര്യം കാണിച്ചിരുന്നു. കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുമായി വിജയ്ക്ക് നല്ല അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി എല്ലാം മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ബീഹാറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി തകർന്നടിഞ്ഞത് വിജയുടെ മനംമാറ്റത്തിന് കാരണമായി എന്നാണ് പറയുന്നത്. കോൺഗ്രസിന്റെ ശക്തിലൂടെ തമിഴ്നാട്ടിൽ സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ഒന്നും നേടാൻ കഴിയില്ല എന്ന തിരിച്ചറിവ് സൂപ്പർതാരത്തിന് ഉണ്ടായിക്കഴിഞ്ഞു.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നിലവിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ യുമായി ഒരു ധാരണയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതിന് വിജയ് തീരുമാനിച്ചതായി വാർത്തകൾ വരുന്നുണ്ട്. മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എം കെ സ്റ്റാലിൻ പാർട്ടിയുടെ മുതിർന്ന നേതാവ് വഴി വിജയ്യുമായി ചർച്ചകൾ തുടങ്ങിയതായും വാർത്തയുണ്ട്.
അടുത്തവർഷം ആദ്യം തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പിൽ വിജയ്യുടെ പാർട്ടിയുമായി സീറ്റ് ധാരണയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഡി എം കെ ലക്ഷ്യമിടുന്നത്. വിജയ് ഇതുമായി സഹകരിച്ചാൽ ആകെ സീറ്റിൽ 30 ശതമാനം സീറ്റുകൾ വിജയുടെ തമിഴക വെട്രി കഴകം പാർട്ടിക്ക് നൽകുന്നതിന് സ്റ്റാലിൻ സമ്മതം മൂളിയതായിട്ടും വാർത്തകൾ വരുന്നു.
ഭരണത്തിൽ ഇരിക്കുന്ന ഡി.എം കെ പാർട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ വലിയ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പിൽ ലഭിക്കാൻ സാധ്യതയില്ല എന്ന് എന്ന രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ പ്രതിപക്ഷ നിരയിലുള്ള എഐഎഡിഎംകെ പാർട്ടിയെ പരാജയപ്പെടുത്തുന്നതിന് വിജയിയുടെ പാർട്ടിയുമായുള്ള സഖ്യം കൊണ്ട് കഴിയും എന്നാണ് ഡി എം കെ നേതാക്കൾ കണക്കുകൂട്ടുന്നത്. സഖ്യം ഫലത്തിൽ വന്നാൽ ഉപ മുഖ്യമന്ത്രിസ്ഥാനം സൂപ്പർ താരം വിജയ് ദളപതിക്ക് നൽകുക എന്ന കാര്യത്തിലും ഡി എം കെ നേതൃത്വം സമ്മതിച്ചതായിട്ടുള്ള വാർത്തകളും വരുന്നുണ്ട്. ഏതായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ പാർട്ടിയുമായി സഹകരിച്ച് കുറച്ചു സീറ്റുകൾ നേടിയെടുക്കുക എന്ന കോൺഗ്രസിൻറെ തന്ത്രം പാളുന്ന സ്ഥിതിയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.