കേരളത്തിൽ ശക്തമായ രീതിയിൽ അടിത്തറയും വേരുമുള്ള പാർട്ടിയാണ് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആണ് സിപിഎംവും സിപിയും. ഇതിൽ തന്നെ വലിയേട്ടൻ എന്നറിയപ്പെടുന്ന സിപിഎം കേരളത്തിലെ വലിയ രാഷ്ട്രീയ പാർട്ടിയാണ്. കഴിഞ്ഞ 10 വർഷത്തോളമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതും സിപിഎം ആണ്. മുൻപും പലതവണ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചരിത്രത്തിൽ ഒരിടത്തും കാണാത്ത നാണംകെട്ട സ്ഥിതിയിലാണ് ഇപ്പോൾ പിണറായി സർക്കാർ എത്തിനിൽക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയൻറെ വലിയ അടുപ്പക്കാരും വലം കൈയുമായി നിന്നവരൊക്കെ ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത് നിസ്സാരകാര്യമല്ല. സർക്കാരിൻറെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രസിഡൻറ് കസേരയിൽ ഇരുന്ന രണ്ട് പ്രമാണിമാരാണ് ഇതിനകം അറസ്റ്റിൽ ആയത്. ഇപ്പോൾ വരുന്ന വാർത്തകൾ. പിണറായി സർക്കാരിലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അകത്താകും എന്നുള്ളതാണ്. ഇത്രയും വലിയ നാണക്കേട് ഉണ്ടായ ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്ക് അല്പമെങ്കിലും നാണം ഉണ്ടെങ്കിൽ രാജിവച്ചു മുഖ്യമന്ത്രി പദം ഒഴിയുന്നതാണ് മാന്യമായ നടപടി.
കഴിഞ്ഞ 10 വർഷം ആയി പിണറായി സർക്കാർ തുടർഭരണം ആയി മുന്നോട്ടു പോവുകയാണ്. രണ്ടാം പിണറായി സർക്കാരിൻറെ കാലത്താണ് ശബരിമലയിലെ പ്രധാന സ്വർണ്ണക്കൊള്ള നടന്നത് എന്ന് പറയപ്പെടുന്നു. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്തും ശബരിമലയിലെ കിലോ കണക്കിന് സ്വർണം തട്ടിയെടുത്തിരുന്നു.ശ്രീകോവിലിൻ്റെ പല ഭാഗങ്ങളിലായി പൊതിഞ്ഞിരുന്ന സ്വർണ്ണം പൊളിച്ചടുത്ത് അവിടെ ചെമ്പ് ആണ് പൊതിഞ്ഞിരുന്നത് എന്ന രേഖകളിൽ തിരുത്തെഴുത്ത് നടത്തി ആണ് കിലോ കണക്കിന് സ്വർണ്ണം തട്ടിയെടുത്തത്. ഇതിനെല്ലാം മുന്നിൽ നിന്ന് കരുക്കൾ നീക്കിയത് ഇപ്പോൾ അകത്തായ രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ്മാർ ആണ്. അടുത്തിടെ സ്ഥാനമൊഴിഞ്ഞ മൂന്നാമത്തെ പ്രസിഡണ്ടും കുരുക്കിൽ ആകും എന്നും പറയുന്നുണ്ട്. ആദ്യ പിണറായി സർക്കാരിലെ ദേവസ്വം മന്ത്രിയും ഇതിൽ പങ്കാളിയാണ്.
ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ശബരിമല സ്വർണ്ണ കൊള്ളാം വിഷയം പുറത്തുവരുന്നതിന് രണ്ടുമൂന്ന് ദിവസം മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടുതന്നെ മുൻകൈ എടുത്ത് പമ്പയിൽ ആഗോള അയ്യപ്പാ സംഗമം നടത്തിയത്. ഈ സമ്മേളനത്തിന്റെ കാര്യത്തിൽ എന്തെല്ലാം തള്ളലുകൾ ആണ് മുഖ്യമന്ത്രി അന്ന് നടത്തിയത്. ലോകത്തുള്ള മുഴുവൻ അയ്യപ്പന്മാരെയും ശബരിമലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത് എന്നും ശബരിമലയിൽ വരുന്ന അയ്യപ്പന്മാർക്ക് എല്ലാ സൗകര്യവും ഒരുക്കാനുള്ള നടപടികളാണ് സംഗമത്തിൽ ഉണ്ടാവുക എന്നും ഒക്കെയാണ് പിണറായി പറഞ്ഞത്. എന്നിട്ട് എന്താണ് കഴിഞ്ഞ ദിവസം നടതുറന്നപ്പോൾ ഉണ്ടായത് എന്ന് ജനങ്ങൾ കണ്ടതാണ്.
ഓരോ ശബരിമല സീസണിലും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാരാണ് ശബരിമലയിൽ ഒഴുകി എത്തുന്നത്. ഈ വർഷത്തെ ശബരിമല നട തുറക്കൽ നടന്ന ദിവസത്തിൽ വലിയ ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള വിധത്തിലാണ് ജനങ്ങൾ പമ്പ് മുതൽ സന്നിധാനം വരെ തിങ്ങി നിറഞ്ഞത്. പുതിയ ദേവസ്വം പ്രസിഡൻറ് പറഞ്ഞതുതന്നെ അയ്യപ്പൻറെ കാരുണ്യം കൊണ്ട് വലിയ ദുരന്തം ഒഴിവായില്ല എന്നാണ്. മാത്രമല്ല ശബരിമലയിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ദേവസ്വം വകുപ്പിലും ബോർഡിനും വലിയ പാളിച്ചകൾ ഉണ്ടായി. ഇതും യഥാർത്ഥത്തിൽ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്താവന അല്ലേ
പലതരത്തിലുള്ള ആരോപണങ്ങളും പരാതികളും പിണറായി സർക്കാരിനെ പറ്റി പലപ്പോഴായി ഉയർന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം മറികടക്കുന്നതാണ് ശബരിമലയിലെ സ്വർണ്ണ കൊള്ള. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം അടിച്ചുമാറ്റിയത് പിണറായി വിജയൻറെ അടുപ്പക്കാരായി നിന്നിരുന്ന സഖാക്കന്മാരാണ് എന്ന കാര്യമാണ് ഇതിൽ എടുത്തു പറയേണ്ടത്. എന്ത് ന്യായം പറഞ്ഞാണ് മുഖ്യമന്ത്രിക്ക് ഇവരെ സംരക്ഷിക്കാൻ കഴിയുക. തനിക്ക് വലിയ അടുപ്പമുള്ള പ്രമാണിമാർ ആയ സഖാക്കൾ ഓരോ ദിവസവും ജയിലിലേക്ക് പോകുമ്പോൾ ഞാനൊന്നും അറിഞ്ഞില്ല എന്ന രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചന തന്നെ ആണ്. നാണമുണ്ടെങ്കിൽ എത്രയും വേഗം മുഖ്യമന്ത്രിപദം രാജിവയ്ക്കുന്നതാണ് പിണറായി വിജയന് സ്വീകരിക്കാവുന്ന ഉചിതമായ നടപടി.