ആകെ ഭരണത്തിലുള്ള കർണാടകയിലും കോൺഗ്രസിൽ തമ്മിലടി…..

ആകെ ഭരണത്തിലുള്ള കർണാടകയിലും കോൺഗ്രസിൽ തമ്മിലടി.....

രാജ്യം മുഴുവൻ ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ
ഇന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണം ഉള്ളത്. അതിൽ തന്നെ പ്രധാനപ്പെട്ട സംസ്ഥാനം കർണാടകമാണ്. ആ കർണാടകത്തിൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയ്ക്കായി തമ്മിലടി രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രിയായ സിദ്ധരാമയ്യ രണ്ടര കൊല്ലം കഴിയുമ്പോൾ പദവി ഒഴിഞ്ഞു പുതിയ ആളിന് മുഖ്യമന്ത്രിപദം കൊടുക്കണം എന്ന് ധാരണ ഉണ്ടായിരുന്നത്.ഇതാണ് ഇപ്പോൾ കർണാടകത്തിൽ കോൺഗ്രസിനകത്ത് കലഹം രൂക്ഷമാക്കിയിരിക്കുന്നത്. കർണാടക ബ്രദേഴ്സ് കോൺഗ്രസ് പ്രസിഡണ്ട് കൂടിയായ ഡി കെ ശിവകുമാറിന് രണ്ടര കൊല്ലം മുഖ്യമന്ത്രിപദം കൊടുക്കണം എന്ന് ധാരണയുണ്ടായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ശിവകുമാർപക്ഷം സോണിയ ഗാന്ധിക്ക് മുമ്പിൽ പരാതിയുമായി എത്തിയിരിക്കുന്നത്.

കർണാടകത്തിൽ വലിയ സ്വാധീനമുള്ള ആളാണ് ഡി.കെ ശിവകുമാർ. അവിടെ പാർട്ടിയെ ഭരണത്തിൽ എത്തിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചതും ശിവകുമാർ ആയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിപദത്തിനുവേണ്ടി വാശി പിടിക്കുകയും മുഖ്യമന്ത്രി ആയില്ല എങ്കിൽ പാർട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ആണ് കോൺഗ്രസ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. എന്നാൽ ആ സമയത്ത് രണ്ടര കൊല്ലം എന്ന ധാരണ ഉണ്ടാക്കി എന്നാണ് ശിവകുമാർ പക്ഷം അവകാശപ്പെടുന്നത്.
ഇതിനിടയിലാണ് കർണ്ണാടകയിൽ മൂന്നാമതൊരു വിഭാഗം സംഘം ചേർന്നു കൊണ്ട് പുതിയ ഒരു നീക്കം ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇവർ ഉന്നയിക്കുന്നത് കോൺഗ്രസ് പ്രസിഡൻറ് ആയ കർണാടക നേതാവ് മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി ആക്കണം എന്നാണ്. ഈ ആവശ്യം ഉന്നയിക്കുന്നത് കർണാടകത്തിലെ ദളിത് വിഭാഗത്തിന്റെ നേതാക്കന്മാർ ആണ്. അവർ മാത്രമല്ല സാമൂഹിക സാഹിത്യ മേഖലയിലെ പ്രമുഖരും ഖാർഗെയ്ക്ക് വേണ്ടി രംഗത്തു വന്നിട്ടുണ്ട്. കർണാടകത്തിൽ ഖാർഗെയെ മുഖ്യമന്ത്രി ആക്കിയാൽ രാഷ്ട്രീയ ചിത്രം തന്നെ മാറും എന്നാണ് ഈ പക്ഷത്തിന്റെ അഭിപ്രായം. ദളിത് വിഭാഗത്തിൽപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ആയാൽ ചരിത്രപരമായ ഒരു പുതിയ അധ്യായം തുറക്കുന്നതിനും കോൺഗ്രസ് പാർട്ടിക്ക് അതുവഴി ദളിത് വിഭാഗങ്ങളുടെ വലിയ പിന്തുണ ഉണ്ടാക്കുന്നതിനും കഴിയും എന്നാണ് ഇവർ പറയുന്നത്.

സംഗതി ഇതൊക്കെ ആണെങ്കിലും കോൺഗ്രസ് പാർട്ടി തുടരെ തുടരെ എല്ലായിടത്തും തോറ്റു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധികാരത്തിൽ അവശേഷിക്കുന്ന കർണാടകയിലും തമ്മിലടിച്ച് ഭരണം ഇല്ലാതായാൽ അത് വലിയ തിരിച്ചടിയായിരിക്കും കോൺഗ്രസിന് ഉണ്ടാക്കുക. ഉത്തരേന്ത്യയിൽ എല്ലായിടത്തും അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ കുറച്ചൊക്കെ ശക്തിയുള്ളത് കർണാടക അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ്. കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ തമ്മിലടി കാരണം ഭരണം തകർന്നാൽ കോൺഗ്രസിൻറെ അവസ്ഥ വീണ്ടും ശോചനീയമാകും