ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പ്..മാർച്ചിൽ വിജ്ഞാപനം..പരക്കംപായാൻ രാഷ്ട്രീയ പാർട്ടികൾ.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ..ഏപ്രിൽ മാസം ഏഴിനും പത്തിനും ഇടയ്ക്കുള്ള തീയതിയിൽ ഒറ്റ ദിവസമായി നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്.. കേരളത്തിൽ മാത്രമല്ല മറ്റു നാല് സംസ്ഥാനങ്ങളിൽ കൂടി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പ്രധാന സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും നിയമസഭയിലേക്ക് കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം മാർച്ച് മാസത്തിൽ 15ന് മുമ്പ് ഉണ്ടാകും..
അതുകൊണ്ടുതന്നെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇനി പരക്കം പായുന്ന ദിവസങ്ങൾ ആയിരിക്കും.. 140 നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്തുന്നത് രണ്ട് മുന്നണികളെയും സംബന്ധിച്ചും തലവേദനയായി മാറാനാണ് സാധ്യത..ഏപ്രിൽ മാസത്തിന് വലിയ പ്രത്യേകതയുണ്ട്.. മാസത്തിന്റെ ആദ്യ വാരത്തിലാണ് ദുഃഖവെള്ളിയും ഈസ്റ്ററും.. മാസത്തിന്റെ മധ്യത്തിൽ വിഷുവും.. ഇതിനു രണ്ടിനും ഇടയിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള ആലോചനയാണ് കമ്മീഷന്റേത്..നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളെ അപേക്ഷിച്ചു ഇത്തവണ ഭൂരിഭാഗം സീറ്റുകളിലും ത്രികോണ മത്സരം നടക്കും.. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എൽഡിഎഫും തമ്മിലുള്ള പോരാട്ടമായിരുന്നു.. ഇത്തവണ ബിജെപിയും കരുത്തു തെളിയിക്കുവാൻ മത്സര രംഗത്തുണ്ട്.. ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ൽ അധികം നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് നേടിയെടുക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്..ഈ സാഹചര്യം മുതലെടുത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 10 സീറ്റുകളിലെങ്കിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്..കോൺഗ്രസ് തെരഞ്ഞെടുപ്പ് ആസൂത്രണത്തിനായി കൽപ്പറ്റയിൽ നേതൃ സമ്മേളനം നടത്തിക്കഴിഞ്ഞു..
ഏതാണ്ട് 80ലധികം സീറ്റുകളിൽ കോൺഗ്രസ് പാർട്ടിക്ക് സ്ഥാനാർഥികളെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇത്രയും തന്നെ സീറ്റുകളിൽ ഇടതുമുന്നണിയിലെ സിപിഎമ്മും സ്ഥാനാർഥികളെ കണ്ടെത്തണം.. അവരും ഇതിനെ സംബന്ധിച്ച ചൂടേറിയ ചർച്ചയിലാണ്..യു ഡിഎഫിൽ ഘടക കക്ഷികളുടെ സീറ്റുകൾ വീതം വയ്ക്കുന്നതാണ് തലവേദന.. മാത്രവുമല്ല വിജയ സാദ്ധ്യത കൂടുതലുള്ള സീറ്റുകൾക്കായി യുഡിഎഫ് ഘടകകക്ഷികൾ അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്.. മറുവശത്ത് ഇടതുമുന്നണിയിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും എന്ത് തീരുമാനിക്കുന്നുവോ അത് അനുസരിക്കുന്ന രീതി മാത്രമേ ഘടകകക്ഷികളിൽ നടക്കൂ..കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയിൽ മൂന്നാം ഭരണത്തിനായുള്ള പ്രയത്നമാണ് ഈ മത്സരം…ഇതിനിടയിലാണ് കേരളത്തിൽ എങ്ങനെയെങ്കിലും നിയമസഭയിൽ കാലു കുത്തണം എന്ന ബിജെപിയുടെ വാശിയും ശക്തമാണ്.. ഏതായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആവേശവും ആഘോഷവും കെട്ടടങ്ങുന്നതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് ഇനി കേരളത്തിൽ..