മത്സരമോഹികൾക്ക് തടയിട്ട് ബെന്നി ബെഹന്നാൻ

എ ഗ്രൂപ്പ് കളം മാറ്റി ചവുട്ടുന്നു

ത്സരമോഹികൾക്ക് തടയിട്ട് ബെന്നി ബെഹന്നാൻ ..എ ഗ്രൂപ്പ് കളം മാറ്റി ചവുട്ടുന്നു…………
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ സ്ഥാനാർഥി മോഹികളുടെ ഇടി തുടങ്ങി..ഇതിലേറെ ഗൗരവമുള്ളത്,, നിലവിലെ എംപിമാരായ അര ഡസനോളം കോൺഗ്രസ് നേതാക്കൾ പാർലമെൻറ് വിട്ട് നിയമസഭയിലേക്ക് വരുന്നതിന് താൽപര്യം പ്രകടിപ്പിച്ചതാണ്..

കഴിഞ്ഞ രണ്ടുതവണ ലോകസഭാംഗമായി പ്രവർത്തിച്ചു വരുന്നവരാണ് കേരളത്തിൽ കോൺഗ്രസും യുഡിഎഫും.. ഭരണത്തിൽ വരും എന്ന തോന്നലുണ്ടായതോടെയാണ് നിയമസഭയിലേക്ക് ചുവട് മാറ്റുന്നതിന് വാശി കാണിക്കുന്നത്.. ഭരണം വന്നാൽ ഒരു മന്ത്രി കസേരയും, കൊടിവെച്ച കാറും.. ഈ മോഹം പലരെയും പാർലമെന്റിൽ നിന്നും നിയമസഭയിലേക്ക് ആകർഷിക്കുകയാണ്.. എന്നാലിതിന് മുൻ‌കൂർ തടയിടാൻ രംഗത്തെത്തിയിരിക്കുന്നത് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബെന്നി ബഹനാനും .. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആകരുത്.. പുതുമുഖങ്ങൾക്ക് അവസരം നൽകണം.. താൻ ഏതായാലും പാർട്ടി ആവശ്യപ്പെട്ടാലും നിയമസഭ മത്സരത്തിനില്ല എന്നാണ് ബെന്നി ബഹനാന്റെ പക്ഷം…തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി രണ്ടു ദിവസം കൽപ്പറ്റയിൽ സംഘടിപ്പിച്ച നേതാക്കളുടെ യോഗത്തിലാണ് ബെന്നി ബഹനാന്റെ ഈ അഭിപ്രായം..

നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും നല്ല പ്രാതിനിധ്യം കൊടുക്കണം എന്നതാണ് കോൺഗ്രസ് ഹൈക്കമാണ്ട്‌ നിർദേശം.. എന്നാലോ മുതിർന്നവരെ ഒഴിവാക്കാനും പാടില്ല..അതോടെ 70 വയസ്സുകഴിഞ്ഞ മുഴുവൻ കോൺഗ്രസ് നേതാക്കളുടെയും കണ്ണ് നിയമസഭയിലേക്കാണ് ..മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ് തുടങ്ങിയവരെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു മന്ത്രി കുപ്പായം അണിയാനുള്ള വാശിയിലാണ്..എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രകടമായ തടയിടൽ നടത്തിയിരിക്കുന്നു ബെന്നി ബഹനാൻ…എ ഗ്രൂപ്പ് നേതാക്കളിലെ മുതിർന്നവരാണ് യുവാക്കൾക്ക് അവസരം നൽകാൻ പരസ്യമായി തീരുമാനമെടുത്തിരിക്കുന്നത്.. തൃപ്പൂണിത്തറ എംഎൽഎയും മുതിർന്ന നേതാവുമായ കെ ബാബു തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ല എന്നറിയിച്ചു.. മറ്റുചില എ വിഭാഗം നേതാക്കളും ഈ തീരുമാനത്തോടൊപ്പമുണ്ട്.. എ.കെ ആന്റണിക്ക് ശേഷം ഉമ്മൻചാണ്ടി നയിച്ചിരുന്ന എ ഗ്രൂപ്പ് അദ്ദേഹത്തിൻറെ മരണശേഷം ശോകാവസ്ഥയിലാണ്..എന്നാൽ മറുവശത്ത് ചില പുതിയ ഗ്രൂപ്പുകൾ രൂപം കൊള്ളൂകയും,,പഴയ ഐ ഗ്രൂപ്പ് പുതിയ ഭാവപ്രകടനത്തോടെ ശക്തി പ്രാപിക്കുന്നത് തടയാനും കൂടിയാണ് എ വിഭാഗം നേതാക്കൾ കഴിഞ്ഞദിവസം രഹസ്യ യോഗം ചേർന്ന് തീരുമാനത്തിലെത്തിയത്.. ഈ ഗ്രൂപ്പാകട്ടെ, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ കരുത്തുള്ള വിഭാഗമാണ്.. അവർ ഒരുമിച്ചാൽ മറ്റു ഗ്രൂപ്പുകൾ അപ്രസക്തമാകുന്ന സ്ഥിതി വരും എന്നതു കൊണ്ട് തന്നെയാണ് ബെന്നി ബഹനാനും, എ ഗ്രൂപ്പ് നേതാക്കളും ഇത്തരമൊരു കളിക്ക് തുടക്കമിട്ടിരിക്കുന്നത്..