പിടികൊടുക്കാതെ നടൻ വിജയ്..തമിഴക രാഷ്ട്രീയം പുകയുന്നു..ജനകീയ നേതാവായി സർവ്വേയിൽ ഒന്നാമത് വിജയ്………..
രാഷ്ട്രീയത്തേക്കാൾ, സിനിമ ശക്തമായി വേരുറപ്പിച്ച സംസ്ഥാനമാണ് തമിഴ്നാട്.. അണ്ണാദുരൈക്ക് ശേഷം തമിഴകത്ത് ജനങ്ങളെ ഭരിക്കാൻ മുഖ്യമന്ത്രി പദത്തിലെത്തിയവർ സിനിമയുമായി ബന്ധപ്പെട്ടുള്ളവരായിരുന്നു. ഏഴൈ തോഴൻ എന്ന പേരുകേട്ട എംജിആർ ആയിരുന്നു പ്രമുഖനായ താര മുഖ്യമന്ത്രി.. കരുണാനിധിയും ഇതുപോലെ തന്നെ സിനിമയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മുഖ്യമന്ത്രിയായിരുന്നു..ഇപ്പോഴിതാ മറ്റൊരു സിനിമാതാരം തമിഴ്നാട് രാഷ്ട്രീയത്തെ സ്വന്തം കൈക്കുമ്പിളിലാക്കിയിരിക്കുന്നു..
ഇളയദളപതി വിജയ് എന്ന സൂപ്പർതാരം.. സ്വന്തം പാർട്ടിയുമായി നാട്ടിലിറങ്ങി ജനങ്ങൾക്കിടയിൽ വളർന്നിരിക്കുന്നു. ടി.വി. കെ അഥവാ തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ നേതാവായ വിജയ്.. തമിഴ്നാട്ടിൽ നടന്ന സർവ്വേയിൽ ജനകീയസ്ഥാനം കരസ്ഥമാക്കിയിരുന്നു വിജയ്.. മുഖ്യമന്ത്രിക്ക് യോഗ്യൻ ആര് എന്ന തമിഴ്നാട് സർവ്വേയിൽ ഇപ്പോൾ തന്നെ രണ്ടാമതാണ് വിജയ്.. നിലവിലെ മുഖ്യമന്ത്രിയായ സ്റ്റാലിനാണ് ഒന്നാമത്.. എന്നാൽ ഇതേ സർവ്വേയിൽ തന്നെ ഉടനെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ പാർട്ടിയായ ഡി എം കെ ക്ക് വിജയുടെ പാർട്ടി വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് സംസാരം.. തമിഴ്നാട് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും നടത്തിയ സ്വകാര്യ ഏജൻസിയുടെ സർവ്വേയിലാണ് ഈ കണക്കുകൾ.. മറ്റു പല ഏജൻസികളും സർവ്വേ നടത്തിയതിൽ എല്ലാ സർവ്വേയിലും നടൻ വിജയ് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നതായി റിപ്പോർട്ടുണ്ട്.. മുഖ്യമന്ത്രി സ്റ്റാലിന് ഇനി ഉറക്കം കെടുത്തുന്ന രാത്രികൾ.. ഇടനിലക്കാരിലൂടെ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ ടി വി കെ യുമായി,, ഡിഎംകെ സഖ്യം ഉണ്ടാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്..തമിഴ്നാട് ഭരണത്തിൽ പങ്കാളിയാകാൻ ബിജെപി കേന്ദ്ര നേതാക്കൾ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും വിജയിച്ചിട്ടില്ല..
നടൻ വിജയ് യുമായി പലവട്ടം അമിത് ഷാ സഖ്യ ചർച്ചകൾ നടത്തി.. അതിലും വിജയ് യെ വീഴ്ത്താൻ സാധിച്ചിട്ടില്ല.. വിജയ് യുടെ നേതൃത്വത്തിലുള്ള റാലികളും സമ്മേളനങ്ങളും സൂചിപ്പിക്കുന്നത് തമിഴ്നാട്ടിൽ ഒന്നാമത്തെ രാഷ്ട്രീയ പാർട്ടിയായി ടിവി കെ മാറും എന്നതാണ്. ഒറ്റക്ക് ഭരണം പിടിക്കാൻ ഒരുതരത്തിലും കഴിയില്ല എന്ന് തോന്നിയാൽ മാത്രം സഖ്യം,,എന്നതാണ് വിജയ് യുടെ നിലപാട്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സഖ്യത്തിലും പെടാതെ എല്ലായിടത്തും സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുക..അഥവാ കാര്യമായ നേട്ടം ഉണ്ടായാൽ ഡി എം കെ പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണെങ്കിൽ ഉപമുഖ്യമന്ത്രിപദം ചോദിച്ചു വാങ്ങി ഭരണത്തിൽ പ്രധാന പങ്കാളിയാവുക എന്നതാണ് വിജയ് യുടെ രാഷ്ട്രീയ തന്ത്രം.. ഏതായാലും രണ്ടുമാസം മാത്രം അവശേഷിച്ചിരിക്കെ പരമ്പരാഗത രാഷ്ട്രീയ കൊടിയും നിറവും മാറി, പുതിയ ചർച്ചകളും വിവാദങ്ങളും തമിഴ്നാട്ടിൽ നിറയും എന്നതാണ് തമിഴ് രാഷ്ട്രീയ പ്രേമികളുടെ അഭിപ്രായം..