പൃഥ്വിരാജ് ബേസിൽ ചിത്രം; ഗുരുവായൂരമ്പലനടയിൽ
വിപിന്‍ ദാസ് ഒരുക്കുന്ന ‘ഗുരുവായൂരമ്പലനടയിൽ’ എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് നടന്നു.
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, കൂടാതെ ഇഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി തുടങ്ങിയവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് വില്ലന്‍ കഥാപത്രമാണ്.