ചാൾസ് എന്റർപ്രൈസസ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് “ചാൾസ് എന്റർപ്രൈസസ്” സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ്. ഉർവശി പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. .

ബാലു വർഗീസ്, കലൈയരശൻ, ഗുരു സോമസുന്ദരം, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി, ബാനു, മൃദുല മാധവ്, സുധീർ പറവൂർ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ചിത്രം മെയ് 19ന് പ്രദർശനത്തിന് എത്തും . ഇപ്പോൾ സിനിമയോട് ഈപുതിയ പോസ്റ്റർ പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ അജിത് ജോയ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നു, പ്രദീപ് മേനോൻ സഹനിർമ്മാതാവാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം ചെയ്തു, അച്ചു വിജയൻ എഡിറ്റിംഗ് .

ഉർവ്വശിയുടെ ഗണേശ വിഗ്രഹം വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് കഥാപാത്രങ്ങളെ അഭിജ ശിവകലയും മണികണ്ഠൻ ആചാരിയും അവതരിപ്പിക്കുന്നു. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് സിനിമ പറയുന്നത്.