ടെക്‌നോത്രില്ലര്‍ ‘അറ്റ്’; പോസ്റ്റര്‍ പുറത്ത്

പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്‌സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ടെക്‌നോ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്ന ഷാജു ശ്രീധറിന്റെ പോസ്റ്ററാണിറങ്ങിയത്. കൊച്ചുറാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു ഹൈടെക്ക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറങ്ങിയ ടീസര്‍, മലയാളത്തിലെ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ആദ്യടീസറാണ്. പൂര്‍ണ്ണമായി റെഡ് വി റാപ്ടര്‍ കാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. രവിചന്ദ്രന്‍ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ എന്‍ എം, മ്യൂസിക്, ബിജിഎം: ഹുമര്‍ എഴിലന്‍, ഷാജഹാന്‍