കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പദ്മിനി
കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡേയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാറാന് ചിത്രത്തിലുള്ളത്. തിരക്കഥ ദീപു പ്രദീപാണ് രചിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.