വിജയ് ആന്റണിയുടെ മകളുടെ വിയോഗത്തെ തുടർന്ന് ലിയോ അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് മാറ്റിവച്ചു

ലിയോയ്ക്ക് ഒരു മാസം ശേഷിക്കെ, ചിത്രത്തിന്റെ നിർമ്മാതാക്കൾ വിജയ് നായകനാകുന്ന ചിത്രത്തിന്റെ പ്രമോഷനുകൾ ആരംഭിച്ചു. ഒന്നും വിടാതെ ചിത്രത്തിന്റെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതിനോട് ചേർന്ന് ലിയോയുടെ തെലുങ്ക്, കന്നഡ പതിപ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുറത്തിറങ്ങി. ചൊവ്വാഴ്ച പുതിയ പോസ്റ്റർ ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വിജയ് ആന്റണിയുടെ മകളുടെ വിയോഗത്തെ തുടർന്ന് അത് മാറ്റിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.

‘ലിയോ’യില്‍ വിജയ് ഒരു ഗ്യാങ്സ്റ്ററായി അഭിനയിക്കുന്നു, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ അവസാന പകര്‍പ്പ് സെപ്റ്റംബര്‍ അവസാനത്തോടെ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.. ‘ലിയോയുടെ ഗംഭീര ഓഡിയോ ലോഞ്ചും നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.