മധുരപാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നവർ അറിയാൻ
മധുരപാനീയങ്ങൾ നിങ്ങളുടെ ഓർമ്മശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് സോഡ, മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഫ്രമിങ്ങ്ഹാം ഹാർട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇത്തരം പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും. ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. 30 വയസ്സിനു മുകളിലുള്ള ഏകദേശം 4000 പേരിലാണ് ഗവേഷണം നടത്തിയത്. പതിവായി ശീതളപാനീയങ്ങൾ ഉപയോഗിക്കുന്ന ദൂഷ്യഫലങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ മുന്നറിയിപ്പുകൾ ഇനിയും ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.