പ്രസവശേഷം യുവതി മരിച്ചു ചികിത്സ പിഴവ് ആരോപിച്ചു ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചതിൽ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളുടെ പരാതി കഴിഞ്ഞ മാസം 13 നു മരിച്ച കരിംകുളം സ്വദേശിനി റജിലയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ആറിനാണ് രാജീലയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് . പിന്നീട് ലേബർ റൂമിലേക്ക് മാറ്റി. പ്രസവവും നടന്നതിന് ശേഷം ആന്തരിക രക്തസ്രാവമുണ്ടെന്നു ബന്ധുക്കളെ അറിയിച്ചു. ഒരു യൂണിറ്റ് രക്തം വേണെമെന്നും ആവശ്യപെട്ടു. പിന്നീട് രാജീലയെ എസ് എ ടി യിലേക്ക് മാറ്റി. ഐ സി യു വിലേക്ക് പ്രവേശിപ്പിച്ച റജില 13 ന് മരിച്ചു. ചികിത്സ പിഴവെന്നാണ് ബന്ധുക്കളുടെ ആരോപണം.