ആരോഗ്യത്തിന് ഏറെ ഗുണകരമായ തക്കാളിയെ കുറിച്ച് കൂടുതല്‍ അറിയാൻ

പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി.  അതുകൊണ്ട് തന്നെ കണ്ണിനെ സംരക്ഷിക്കാന്‍ സഹായിക്കും. തക്കാളിയില്‍ കലോറി, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. കൂടാതെ, പ്രധാനപ്പെട്ട മൈക്രോ ന്യൂട്രിയന്റുകളാല്‍ സമ്പുഷ്ടമാണ്.

കരോട്ടിനോയിഡ് (ഒരു തരം ആന്റിഓക്സിഡന്റ്) ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ (തക്കാളിയുടെ തൊലിയില്‍ കാണപ്പെടുന്ന മറ്റൊരു തരം കരോട്ടിനോയിഡ്) തുടങ്ങിയ ശക്തമായ സസ്യ സംയുക്തങ്ങളും അവയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളിയില്‍ കാണപ്പെടുന്ന മറ്റ് ആന്റിഓക്സിഡന്റുകളില്‍ ക്ലോറോജെനിക് ആസിഡ്, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ ഉള്‍പ്പെടുന്നു.

വിറ്റാമിന്‍ സിയുടെയും മറ്റ് ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. പ്രോസ്റ്റേറ്റ് ക്യാന്‍സറിലെ ട്യൂമര്‍ വികസനം തടയുന്നതിന് ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിന്‍ കഴിക്കുന്നത് സഹായകമാണെന്ന് മോളിക്യുലാര്‍ കാന്‍സര്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കല്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, വീക്കം കുറയ്ക്കുക എന്നിവയ്ക്ക് തക്കാളി സഹായകമാണ്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലൈക്കോപീന്‍ സപ്ലിമെന്റേഷന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും നല്‍കുന്ന കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. കാരണം അവ നിങ്ങളുടെ ശരീരത്തിലുടനീളം രക്തയോട്ടം ഒപ്റ്റിമൈസ് ചെയ്യുകയും ഉറപ്പാക്കുകയും ചെയ്യുന്ന പോഷകങ്ങള്‍ നല്‍കുന്നു.

ഫോളേറ്റ് ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിനെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, ഫോളേറ്റിന്റെ (തക്കാളി പോലുള്ളവ) ഭക്ഷണ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ്.