അർബുദത്തെ പ്രതിരോധിക്കാൻ; ചക്കയും കുടംപുളിയും
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമാണ് ചക്കയും കുടംപുളിയും ഒക്കെ ഇന്നും . എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നവര്‍ തന്നെ കുറവ്. പക്ഷെ കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക. അര്‍ബുദം വരാതിരിക്കാന്‍ തീര്‍ച്ചയായും ശീലിക്കേണ്ട ആഹാരങ്ങളാണ് ചക്കയും കുടംപുളിയും.
വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. പ്രകൃതി ഓരോ കാലത്തും ഓരോ കായ്കനികള്‍ നല്‍കും. അതതു കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഭക്ഷണക്കൂട്ടുകളില്‍ കുടംപുളി ഉപയോഗിച്ചാല്‍ ആരോഗ്യ സംരക്ഷണം കൂടുതല്‍ മെച്ചപ്പെടും.
ചക്കക്കുരുവിന്റെ കരിന്തൊലി കളയരുത്. ഇതിലാണ് ഔഷധമൂല്യമുള്ളത്. ചക്കക്കുരു മണലില്‍ ഇട്ടു നനയാതെ സൂക്ഷിച്ചുവയ്ക്കണം. നാളുകള്‍ക്ക് ശേഷം ഇതെടുത്ത് വറുത്ത് പുറത്തെ തൊലി കളയണം. കരിന്തൊലി കളയാതെ ഉരലില്‍ ഇട്ടുപൊടിച്ചു ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം. എന്നാൽ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.