കോവക്ക പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നറിയപ്പെടുന്ന ഒരു പച്ചക്കറിയാണ് കോവക്ക. കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുള്ള സത്ത് എന്നിവ മരുന്നായി ഉപയോഗിക്കാറുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുന്ന കോവക്ക, അമിതവണ്ണം, അമിതക്ഷീണം എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു. ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നിവയ്ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവക്ക കഴിക്കുന്നത് വളരെ ഉത്തമമാണ്. ഉദര രോഗങ്ങള്‍ക്ക് പ്രതിവിധിയായും ദഹനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി കൂട്ടാനും കിഡ്നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞുപോകുന്നതിനും അലര്‍ജി, അണുബാധ എന്നിവ ഇല്ലാതാക്കുന്നതിനും കോവക്ക വളരെ ഫലപ്രദമായ ഒന്നാണ്. ജലാംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് കുളിര്‍മ നല്‍കുന്നതിനും അമിതക്ഷീണം കുറയ്ക്കുന്നതിനും കോവക്ക സഹായിക്കുന്നു.