മുടി പൊട്ടി പോകുന്നത് തടയാൻ

ബദാം ഓയിൽ പോലെയുള്ള ഒരു കാരിയർ ഓയിലിൽ ഉണക്കിയ ചെമ്പരത്തി പൂക്കൾ മുക്കിവയ്ക്കുക. ഇത് ശക്തമായ ചെമ്പരത്തി-ഇൻഫ്യൂസ്ഡ് ഓയിൽ തയാറാക്കി എടുക്കുക. ഉണങ്ങിയ പൂക്കൾ ഒരു ഗ്ലാസ് പാത്രത്തിൽ വച്ച ശേഷം എണ്ണ ഒഴിച്ച് വയ്ക്കുക. ഇത് രണ്ടാഴ്ചത്തേക്ക് ചൂടുള്ള സ്ഥലത്ത് വയ്ക്കുക. എണ്ണ അരിച്ചെടുത്ത് പ്രീ-വാഷ് ട്രീറ്റ്‌മെന്റായി അല്ലെങ്കിൽ ലീവ്-ഇൻ കണ്ടീഷണറായി ഉപയോഗിക്കുക. ഈ എണ്ണ നിങ്ങളുടെ തലയോട്ടിക്ക് ഈർപ്പം നൽകുകയും ഫ്രിസ് കുറയ്ക്കുകയും മുടിക്ക് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും.