ഈ ഇലയുടെ മണം മതി; എലിയും പാറ്റയുമൊന്നും വീട്ടില്‍ കയറില്ല, ഒന്ന് പരീക്ഷിച്ച്‌ നോക്കൂ

എലിയും പാറ്റയും പല്ലിയും ഉറുമ്പും എന്നുവേണ്ട ഓരോ വീട്ടിലും ക്ഷുദ്രജീവി ശല്യം പലപ്പോഴും രൂക്ഷമാകാറുണ്ട്. ഇതകറ്റാൻ കെമിക്കല്‍ സ്‌പ്രേകളും മരുന്നുകളും കെണിയുമെല്ലാം വച്ചാലും പിന്നെയും അവസരം കിട്ടുമ്ബോള്‍ ഇവ തലപൊക്കും. എന്നാല്‍ ഇനി എലിയെ വീടിനുള്ളില്‍ നിന്നും പുറത്താക്കാൻ അത്ര പ്രയാസം വേണ്ടിവരില്ല. നമ്മുടെ നാട്ടിലെല്ലാം കണ്ടുവരുന്ന ഒരു ചെടിയുടെ ഇല കൊണ്ട് എലിയെ ഓടിക്കാം. എലിയെ മാത്രമല്ല പാറ്റകളെയും തുരത്താൻ ഈ ഇലയ്‌ക്ക് കഴിയും. നമ്മുടെ നാട്ടിലെ തൊടികളിലും തുറസായ സ്ഥലങ്ങളിലും കാണുന്ന എരിക്കിന്റെ ഇല ഉപയോഗിച്ചാണ് എലിയെ തുരത്താൻ കഴിയുക. രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്ന ഇലയാണ് എരിക്കിനുള്ളത്. ഒരു ഇലയെടുത്ത് കീറിയാല്‍ മുറിനിറയെ ഗന്ധം നിറയും. ഇത് എലിയ്‌ക്ക് തീരെ സഹിക്കാൻ കഴിയുന്ന മണമല്ല. എലി വരുന്ന അടുക്കളയിലെ ഭാഗങ്ങള്‍ പോടുകള്‍ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു എരിക്കിന്റെ ഇലയെടുത്ത് നുള്ളി കഷ്‌ണങ്ങളാക്കി ഇട്ടുനോക്കൂ. എലി പിന്നെ ശല്യം ചെയ്യില്ല.ഇതേ വഴിതന്നെ പാറ്റശല്യമുള്ളയിടത്തും ചെയ്‌താല്‍ പാറ്റകളും ഓടിയൊളിക്കും. കൊച്ചുകുട്ടികള്‍ ഉള്ളഭാഗങ്ങളില്‍ ഒരുകാരണവശാലും ഈ ഇലകള്‍ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. വളര്‍ത്തുമൃഗങ്ങളും ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.