പ്ലസ് വണ്‍ പ്രവേശനം; ഏകജാലകം വഴി അപേക്ഷിച്ചവർ നാലര ലക്ഷത്തിലേറെ

കൊടുമണ്‍: സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പേരാണ് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 4,71,278 പേരാണ് ഏകജാലകത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ 4,27,117 പേർ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ. സിലബസിലും, 3095 പേരാണ് ഐസിഎസ്ഇ സിലബസില്‍ പഠിച്ചവരുമാണ്.
സ്പോർട്സ് വിഭാഗത്തിൽ 9,451 പേർ അപേക്ഷിച്ചിട്ടുണ്ട്. ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 വൈകുന്നേരം 5 മണിയായിരുന്നു. ഇതിന് ശേഷമുള്ള കണക്കാണിത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ് – 80,022 പേർ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് 12,510. സി.ബി.എസ്.ഇ വിഭാഗത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് എറണാകുളം ജില്ലയിലാണ് – 4489 പേർ.