ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ; സ്വിഫ്റ്റ് സിറ്റി സർക്കുലർ ബസ് സിഐടിയു തടഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ യൂണിയനുകളുടെ പ്രതിഷേധം. തിരുവനന്തപുരം കിഴക്കേകോട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള ശ്രമം സിഐടിയു യൂണിയൻ തടഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും തമ്പാനൂരിലെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധിച്ചു.

സിറ്റി ഡിപ്പോയിൽ നിന്ന് 14 ബസുകളാണ് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. സി.ഐ.ടി.യു തടഞ്ഞതിനെ തുടർന്നാണ് സർവീസുകൾ നടക്കാതിരുന്നത്. രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാവിലെ 14 ബസുകളാണ് നഗരത്തിൽ നിരത്തിലിറങ്ങിയത്. ഉദ്ഘാടന വേദിയിലെത്തിയ ടി.ഡി.എഫ് പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.