ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശമ്പളം നല്‍കി പൊലീസുകാരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ വേട്ടക്കാരനായി മാറിയാല്‍ എന്തുചെയ്യും….

To ensure the safety of the people, the government has appointed policemen by paying salaries. But what if the very ones who are supposed to provide protection turn out to be predators….

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശമ്പളം നല്‍കി പൊലീസുകാരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ വേട്ടക്കാരനായി മാറിയാല്‍ എന്തുചെയ്യും….

ഒറ്റയ്ക്ക് നിന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ പൊലീസുകാരന്‍. ഇയാള്‍ പെണ്‍കുട്ടിയെ പീഡ‍ിപ്പിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.. ബൈക്കിലിരുന്നു കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണം… ഇയാള്‍ പലവട്ടം യുവതിയെ പിടിച്ച്‌ വലിക്കുകയും ശരീരത്തിൽ കയറി പിടിക്കുകയുമൊക്കെ ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്… പെണ്‍കുട്ടി മാറാന്‍ ശ്രമിക്കുമ്പോഴും ഇയാള്‍ പീഡന ശ്രമം തുടരുകയായിരുന്നു.

സംഭവം മധ്യപ്രദേശിലെ, ഹൗന്‍മാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പൊലീസുകാരന്‍ ഒറ്റയ്ക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാത്രിയില്‍ ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കവെ കാണുകയായിരുന്നു. പൊലീസ് വേഷത്തില്‍ തന്നെയാണ് ഇയാൾ പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ശ്രമിച്ചത്. ബൈക്കിലിരുന്നു കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണം. ഒടുവില്‍ ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി നടക്കാന്‍ ശ്രമിക്കുന്നതും, ഇയാള്‍ പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഇതാണോ പൊലീസുകാ‍ര്‍ നല്‍കേണ്ട സുരക്ഷ… ഇത്തരം പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഏവരും പങ്കുവയ്ക്കുന്ന പ്രതികരണം.