‘ബ്രഹ്മപുരം പ്ലാന്റില്‍ ഒരു സൗകര്യവുമില്ല, ആവശ്യമായ സ്ഥലം പോലുമില്ല’; നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്…

'There is no facility in the Brahmapuram plant, not even the necessary space'; Monitoring committee report...

കൊച്ചി ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലമില്ലെന്ന് ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്.
പദ്ധതി പ്രദേശത്തെ കെട്ടിടങ്ങള്‍ പലതും നശിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങള്‍ ഏതുനിമിഷവും വീഴുന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണം. സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ പ്ലാന്റില്‍ ഇല്ല എന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബ്രഹ്മപുരം പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല ആകെയുള്ളത് ഒരു ഷെഡ് മാത്രം. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അബ്ദു റബ്ബിന്റെ വാക്കുകൾ ഇങ്ങനെ…

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്… മമ്മൂക്കാ നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ…! കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്‌. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്…

കഴിഞ്ഞ ദിവസമാണ് ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി രം​ഗത്തെത്തിയത്. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്ക്കായി ഈ പ്രദേശങ്ങളില്‍ എത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്റ് ഷെയര്‍ വൈദ്യ സംഘത്തിന് കൈമാറിയിരുന്നു.