മാലിന്യം റോഡിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല
If the garbage is not on the road and in the ditch, then we do not have a plan where to deposit it
മാലിന്യം റോഡിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല. അത് പട്ടണങ്ങളിലുമില്ല, ഗ്രാമങ്ങളിലുമില്ല. അതില്ലെങ്കില്‍ പിന്നെ ജനം പൊതുസ്ഥലങ്ങളിലും റോഡുകളിലും തോടുകളിലും തന്നെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കും. കേരള സംസ്ഥാനത്തെ മുഴുവന്‍ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനുള്ള പൂര്‍ണ്ണമായ ഒരു സംവിധാനം നിലവില്‍ നമുക്കില്ല. എന്നാൽ ഇപ്പോൾ മാലിന്യസംസ്കരണത്തിനായി നടപ്പിലാക്കികൊണ്ടിരിക്കുന്നത് 10,815 കോടിയുടെ പദ്ധതികളാണ്. കേന്ദ്രീകൃത മാലിന്യസംസ്കരണത്തിനായി മാത്രം 1650 കോടിയാണ് ചെലവിടുന്നത്. ഉറവിട മാലിന്യസംസ്കരണം, അമൃത്, ശുചിത്വ മിഷൻ എന്ന് ഇങ്ങനെ നീളുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് ഇത് .
1650 കോടി രൂപയുടെ 8 കേന്ദ്രീകൃത മാലിന്യപ്ലാന്റുകൾക്ക് പദ്ധതിയിട്ടു. തിരുവനന്തപുരത്തും മലപ്പുറത്തും ഇതുവരെ സ്ഥലംപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ, കൊല്ലം, കൊച്ചി, എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തിയെന്നു മാത്രം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ഓരോപ്ലാന്റിനും 350 കോടിയും, മറ്റിടങ്ങളിൽ 120 കോടി രൂപയുമാണ് ചെലവ്. പൊതു- സ്വകാര്യ പങ്കാളിത്തതോടെയുള്ള പദ്ധതികളുടെ നോഡൽ ഏജൻസി കെഎസ്ഐഡിസിയാണ്. ഇതിനു പുറമെ നഗരമേഖലയിൽ ലോകബാങ്ക് സഹായത്തോടെ 2400 കോടിയുടെ പദ്ധതികൾ. പദ്ധതിയ്ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും സമയമെടുത്തു മാത്രമേ ഫലം കാണുവെന്നാണ് വിശദീകരണം. മാലിന്യ സംസ്കരണത്തിനടക്കമുള്ള 2370.84 കോടിയുടെ അമൃത് ഒന്ന് പദ്ധതി, ലക്ഷ്യം കാണാത്തത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ്. 3495 കോടിയുടെ അമൃത് രണ്ടിലും ഏകോപനത്തിലെ വീഴ്ചയുണ്ട്. താഴെ തട്ടിലെ ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ കൂട്ടായ്മയില്ലാത്തതാണ് പ്രധാന കാരണം . ഇതിനു പുറമേയാണ് ഉറവിട മാലിന്യ സംസ്കരണത്തിനായും, നേരത്തെയുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായും കോടികളുടെ പ്രോജക്ട്.
ഈ പ്രൊജക്റ്റ് ഓക്കെ അവിടെ നിൽക്കട്ടേ. റോഡിൽ ഇറങ്ങിയാൽ വെസ്റ്റ് ഇടാൻ ഒരു വെസ്റ്റബിൻ പോലുമില്ല എന്നിട്ടും സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് നടത്തിക്കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാനായി കൊച്ചിയില്‍ വിമാനമിറങ്ങിയിൽ ബ്രമപുറത്തെ മാലിന്യ കുമ്പരം നിന്നും കത്തികൊണ്ട് ഇരിക്കുകയാണ്. ഇപ്പോൾ ഇതാ കോഴിക്കോട് കോർപ്പറേഷന് പരിധിയിലെ ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിലും തീ പിടിക്കും എന്ന അവസ്ഥയിലാണ്. ഇത്രയും പദ്ധതികളുണ്ടായിട്ടാണ് നമ്മുടെ നിരത്തുകളിലും ജലസ്രോതസുകളിലും മാലിന്യം കുന്നുകൂടുന്നതും മാലിന്യമലകൾ കത്തി ജങ്ങളുടെ ആവാസവസ്ഥയെ തന്നെ ഇല്ലാതാകുകയുമാണ് ചെയുന്നത്.
ചെയ്യണ്ട കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഇതുപോലെ ഉള്ള നാഷ നഷ്ടത്തിൽ നിന്നും രക്ഷപെൻ സാധിക്കും. ജനങ്ങൾ നോക്കേണ്ട ഭരണഅധികാരികൾ എന്തെ അറിഞ്ഞിട്ടും അറിയാത്ത പോലെ പെരുമാറുന്നത്. ഒരു രാജ്യത്തെ ഉന്നതിയിൽ എത്തികനും ആ രാജ്യത്തെ തകർകനും അവിടുത്തെ ഭരണാധികാരികൾക് കഴിയും ഇതു നമ്മളുടെ നാട് ആണെന്ന് മറക്കരുത്…… ഈ നാടിനെ ഇല്ലാതാകുന്നത് ഇവിടുത്തെ രാഷ്രീയ നേതാക്കളും. എല്ലാ രാഷ്രീയ നേതാക്കളെയും അല്ലാട്ടോ പറയുന്നത്. അത് ആരൊക്കെയാ ആണുന്ന അവർക്കുത്തനെ അറിയാം