പ്രശ്നം ബ്രഹ്മപുരം തന്നെയാണ്.

The problem is Brahmapuram itself.

പ്രശ്നം ബ്രഹ്മപുരം തന്നെയാണ്.

ജനലക്ഷങ്ങൾ വിശപ്പകൽ മുങ്ങി. ശ്വാസം മുട്ടി. ബ്രഹ്മപുരം നീറി കത്തിയത് മുതൽ അണയുന്നത് വരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ചോദ്യങ്ങളെ നേരിടാതെ ഒളിച്ചോടാനുള്ള ഭരണപക്ഷത്തിന്റെ തന്ത്രം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരിക്കലും അങ്ങനെയാകരുത്. മറിച്ച് ജനങ്ങളുടെ പ്രശ്നം അറിഞ്ഞുകൊണ്ട് അത് പരിഹരിക്കാനായി മുൻനിരയിൽ നിൽക്കേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തുടർഭരണത്തിന്റെ രണ്ടാം വർഷാന്ത്യം ബ്രഹ്മപുരത്ത് ഉണ്ടായ മാലിന്യ പുക ജനങ്ങൾ അനുഭവിച്ചു തീരുന്നത് വരെ മൗനം മാത്രമായിരുന്നു. ആശ്വാസമില്ല കരുതലില്ല ഒന്നുമില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയത് മുതൽ അത് അണയുന്നതുവരെ പൂർണ്ണ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് മൗനം പാലിച്ചത്. കോവിഡ് സമയത്തുണ്ടായ ജാഗ്രത നിർദ്ദേശങ്ങളും കരുതലുകളും മറ്റും എന്തുകൊണ്ടാണ് ബ്രഹ്മപുരം നിന്ന് കത്തിയപ്പോൾ ഉണ്ടാകാഞ്ഞത്. നാം ഏവരും ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ് അത്. പരിസ്ഥിതിവകുപ്പിന്റെയും മലിനീകരണം നിയന്ത്രണ വകുപ്പിന്റെയും ഉത്തരവാദിത്വമുള്ള നമ്മുടെ മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ്. ബ്രഹ്മപുരം നീറിക്കത്തി അമർന്ന് തീരും വരെ 13 നാൾ മുഖ്യമന്ത്രി വാ തുറന്നില്ല. നിയമസഭ കൂടിയ സമയത്ത് പോലും ഒരക്ഷരം അദ്ദേഹം ഉരിയാടിയില്ല. കൊച്ചി നഗരം മാത്രമായിരുന്നില്ല മറിച്ച് സമീപ ഉൾപ്പെടെ ബ്രഹ്മപുരത്തിന്റെ കെടുതികൾ അനുഭവിച്ചു. എന്നിട്ടും ഇതൊക്കെ ഒരു പ്രാദേശിക പ്രശ്നമായിട്ടായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണക്കാക്കിയിരുന്നത്. കാര്യമായ ഒന്നും സംഭവിച്ചില്ല എന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം.

ഇടതുപക്ഷ വിശ്വാസികളെ വരെ അസ്വസ്ഥതയിലാക്കിയിരുന്നത് അദ്ദേഹത്തിന്റെ മൗനമായിരുന്നു. മാർച്ച് രണ്ടിന് തീപിടുത്തം ഉണ്ടായി പതിമൂന്നാം തീയതി കൊച്ചിയിലെ ജനങ്ങൾ പുക ശ്വസിച്ചു. നരകതുല്യമായ യാതന സഹിക്കേണ്ടി വന്ന ജനങ്ങൾക്ക് എന്ത് ആശ്വാസമാണ് അദ്ദേഹം നൽകിയത്. എന്തുകൊണ്ട് അദ്ദേഹം ഒരു വാക്ക് മിണ്ടിയില്ല. പ്രളയത്തിലും കോവിഡിലും എന്നും വൈകിട്ട് ആറുമണിക്ക് വിതരണം ചെയ്യപ്പെട്ട സമാശ്വാസവും ആത്മവിശ്വാസവും കരുതലും ജാഗ്രത മാഗ്ഗനിർദ്ദേശങ്ങളും ഈ സമയത്ത് എന്തു കൊണ്ടുണ്ടായില്ല. ആയിരത്തോളം ആളുകളാണ് വിശപുകയേറ്റു ചികിത്സയിലായത്. അങ്ങനെയുള്ള ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി എന്തുകൊണ്ട് മനസ്സിലാക്കിയില്ല. കേരളത്തെ ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോൾ ജനങ്ങളുടെ കൂടെ നിൽക്കേണ്ട മുഖ്യമന്ത്രിക്ക് എന്തുപറ്റി. അതുമാത്രമല്ല പ്രതിപക്ഷം ഇത് സഭയിൽ അവതരിപ്പിക്കുമ്പോൾ അതിനെ വഴിതിരിച്ചുവിടുകയല്ലാതെ സ്പീക്കർ ഉൾപ്പെടെ ഒന്നും പ്രതികരിച്ചില്ല. ബ്രഹ്മപുരത്ത് ഉണ്ടായത് ഒരു സ്വാഭാവിക പുകയാണോ. അങ്ങനെയാണെങ്കിൽ സർക്കാരിനും മുഖ്യമന്ത്രിക്കും ഇത്രയും പ്രതിരോധത്തിന്റെ ആവശ്യമുണ്ടോ. പിന്നെ എന്താണ് പ്രശ്നം? ആർക്കാണ് പ്രശ്നം. ആരെ സംരക്ഷിക്കാൻ വേണ്ടിയാണിത്. Zonda infratech എന്ന ഒരു കമ്പനിയുണ്ട് ബ്രഹ്മപുരത്ത്. അത് മുതിർന്ന സിപിഎം നേതാവിന്റെ മരുമകന്റെത് ആണെന്ന് മാത്രമല്ല, ആ കമ്പനിക്ക് വേണ്ടി സർക്കാർ അനാവശ്യമായി തദ്ദേശസ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കി എന്ന് ഇടതുപക്ഷ മേയർ പോലും വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ കമ്പനിയുടെ ദുരൂഹതയും കടന്നുവരവും പ്രവർത്തനവും ഒഴിച്ചാൽ സർക്കാറിന് ബ്രഹ്മപുരത്ത് ഇത്രമേൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആവശ്യമുണ്ടോ. ചിന്തിക്കുവിൻ. അത് മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രമേൽ പ്രകോപിക്കേണ്ട സാഹചര്യം എന്താണ്. അപ്പോൾ കേരളം ഒരിക്കലും അറിയരുത് എന്ന് കരുതുന്ന എന്തോ ഒന്ന് ബ്രഹ്മപുരത്ത് പുകയുന്നുണ്ട്. അത് അറിയാതിരിക്കാൻ വേണ്ടിയാണ് നിയമസഭ വരെ ഭരണപക്ഷം പുകക്കുന്നത്. അതുപോലെ എടുത്ത് പറയേണ്ട ഒരു കാര്യമാണ് സഭാ ടിവി. സഭ നടപടികൾ സൗകര്യമായി ജനങ്ങൾക്ക് കാണാനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കിലും എന്ത് കാണണമെന്ന് സർക്കാർ തീരുമാനിക്കും. നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധിച്ചാൽ അത് ജനങ്ങൾക്ക് കാണാൻ സാധിക്കില്ല. ഭരണപക്ഷത്തിന് വീഴ്ചയില്ല എന്നതാണ് അവരുടെ വാദം. ജനാധിപത്യത്തിൽ രാഷ്ട്രീയ കാപട്യമാണ് നടക്കുന്നത്. നിയമസഭയിൽ ജനാധിപത്യപരമായി കാര്യങ്ങൾ നടക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ഇനിയെങ്കിലും ചിന്തിക്കുക രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ജീവനാണ് വലുതെന്ന്…