ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുടെ യോഗ്യതയും അവര്‍ക്ക് ലഭിച്ച മാര്‍ക്കും കെല്‍ട്രോണ്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എ.ഐ ക്യാമറാ ഇടപാടിന്‍റെ കൂടുതല്‍ രേഖകള്‍ കെല്‍ട്രോണ്‍ പ്രസിദ്ധീകരിച്ചു. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുടെ യോഗ്യതയും അവര്‍ക്ക് ലഭിച്ച മാര്‍ക്കും പ്രസിദ്ധീകരിച്ചു. എസ്.ആര്‍.ഐ.ടി ആരൊക്കെയുമായി സഹകരിച്ചുവെന്നതിന്‍റെ വിവരങ്ങളും പുറത്തുവിട്ടവയിലുണ്ട്. ഇടപാട് വിവാദമായതോടെയാണ് ടെണ്ടര്‍ ഇവാലുവേഷന്‍ രേഖ പുറത്തുവിട്ടത്. എ.ഐ പദ്ധതിയുടെ ടെണ്ടര്‍ ഇവാലുവേഷന്‍ രേഖയാണ് കെല്‍ട്രോണ്‍ പുറത്തുവിട്ടത്. നാലു കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തു. കമ്പനിയുടെ മൂന്ന് വര്‍ഷത്തെ ടേണ്‍ ഓവര്‍, ചെയ്ത പദ്ധതികളുടെ എണ്ണം, എത്ര കോടിയുടെ പദ്ധതി എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു മാര്‍ക്കിടല്‍. ഇതില്‍ 100ല്‍ 95 മാര്‍ക്ക് എസ്.ആര്‍.ഐ.ടി നേടി. അശോക ബില്‍ഡ്കോണിന് 92ഉം അക്ഷര എന്‍റര്‍പ്രൈസിന് 91ഉം മാര്‍ക്ക് ലഭിച്ചപ്പോള്‍ ഗുജറാത്ത് ഇന്‍ഫോടെക്കിന് ആകെ 8 മാര്‍ക്കാണ് ലഭിച്ചത്. കൂടുതല്‍ മാര്‍ക്ക് നേടിയ എസ്.ആര്‍.ഐ.ടിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുകയും ചെയ്തു.