മത്സരയോട്ടം; കളമശ്ശേരിയിൽ നാല് സ്വകാര്യ ബസ്സ് ജീവനക്കാർ; കസ്റ്റഡിയിൽ.

കൊച്ചി: ആദ്യമെത്തുന്നതിനായി അമിതവേഗതയിൽ മത്സരയോട്ടം നടത്തിയ കളമശ്ശേരിയിലെ നാല് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരു ബസ്സിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കയ്യാങ്കളിയായി. ഇതോടെ, ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു. നന്ദനം, നജിറാനി എന്നീ ബസ്സുകളാണ് പോലീസ് കസ്റ്റഡിയിലായത് . ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസ്സുകളാണ് ഇത്. ബസ്സിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.