തിരുവനന്തപുരം : വിദ്യാഭ്യാസത്തിനുശേഷം ഇനി എന്തെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരമാണ് P S C അഥവാ SS C കോച്ചിംഗ് സെന്ററുകള്‍. ഒരു സര്‍ക്കാര്‍ ജോലി ഏതു വിധേനയും സ്വന്തമാക്കി ജീവതം സുരക്ഷിതമാക്കാമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവി സ്വപ്നങ്ങളെയാണ് കോച്ചിംഗ് സെന്ററുകള്‍ മുതലെടുക്കുന്നത്. കവലകള്‍ തോറും പെട്ടിക്കടകള്‍ കണക്കെ തുറന്നിരിക്കുന്ന ഇത്തരം തട്ടിയൂട്ട് സ്ഥാപനങ്ങള്‍ക്ക് യാതൊരു അംഗീകാരമോ ലൈസന്‍സോ ഉണ്ടായിരിക്കുകയില്ല.
അതുപോലെതന്നെ വലിയ ഫീസാണ് ഇക്കൂട്ടര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. വലിയ അവകാശവാദവുമായി ഫ്ളക്സുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഇത്തരം കോച്ചിംഗ് സെന്ററുകളില്‍ ബിസിനസ് കുറയുമ്പോള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് പുതിയ സ്ഥലത്ത് പുതിയ പേരില്‍ അത് എങ്ങനെ തഴച്ചു വളരും. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കടന്നുകൂടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ ജോലി നല്കാന് ഒരു സര്‍ക്കാര്‍ സംവിധാനത്തിനുമാകില്ല ഇതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതൊക്കെ മറച്ചുപിടിച്ചുനടത്തുന്ന അവകാശവാദങ്ങള്‍ എല്ലാം തന്നെ ബിസിനസിന്റെ ഒരു തന്ത്രം മാത്രമാണ്. അതേസമയം ഇതിനെല്ലാംവിഭിന്നമായി പ്രവൃത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട് അതുകൊണ്ട് തന്നെ കോച്ചിംഗ് സെന്ററുകള്‍ തെരെഞ്ഞടുക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.