കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം

തിരുവനന്തപുരം: കൊടുംചൂടിൽ കേരളം ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . രണ്ട് ദിവസം കൂടി ഉയർന്ന താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടർന്നേക്കും. പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുന്നതാണ് . പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മാസാവസനത്തോടെ മഴ മെച്ചപ്പെട്ടേക്കും. സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.