കൊല്ലത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം
കൊല്ലം: ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി വർഗീസ് (60)ആണ് മരിച്ചത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിൽക്കവെ പാഞ്ഞെത്തിയ കാട്ടു പോത്ത് വർഗീസിനെ കുത്തി വീഴ്ത്തുകയായിരുന്നു. വർഗീസിനെ ആക്രമിച്ച കാട്ടുപോത്ത് വൈകാതെ കുഴഞ്ഞു വീണ് ചത്തു. കഴിഞ്ഞ ദിവസമാണ് വർഗീസ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. കൊല്ലം ആയുർ പെരിങ്ങള്ളൂരിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടു പോത്തുകളെ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കാണപ്പെട്ടത്. മറ്റൊരെണ്ണം കാട്ടിലേക്ക് തിരികെപ്പോയതായാണ് സൂചന. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചടയമംഗലം പോലീസും സ്ഥലത്തെത്തി അനേഷണം ആരംഭിച്ചിട്ടുണ്ട്.