ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണസംഘം തട്ടിപ്പ് ഡയറക്ടർ ബോർഡ് അംഗം അറസ്റ്റിൽ

തിരുവനന്തപുരം: ബിഎസ്എൻഎൽ എൻജിനീയർ സഹകരണസംഘം തട്ടിപ്പിൽ ഡയറക്ടർ ബോർഡ് അംഗം അറസ്റ്റിൽ. മണക്കാട് ജി എൻ ആർ ശ്രീ ശൈലത്തിൽ എസ് എസ് മായയാണ് ക്രൈംബ്രാഞ്ച് അറസ്റ്റിലായത്. 9 അംഗങ്ങളടക്കം 12 പേരാണ് കേസിലെ പ്രതികൾ ഇതിൽ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരടക്കം നാലുപേർ പിടിയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത് കണ്ടുകെട്ടിയ വസ്തുക്കൾ പണമാക്കി മാറ്റി തിരികെ നൽകാനുള്ള നടപടികളും ആരംഭിച്ചു. പ്രസിഡൻറ് ഗോപിനാഥൻ ഓഫീസ് ക്ലർക്ക് രാജീവ് എന്നിവരിൽ നിന്നും കണ്ടുകെട്ടിയ വസ്തുവകകൾ വിറ്റ് പണമാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും ഇതിനായുള്ള ഉത്തരവിറങ്ങി.