വെള്ളറട: വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന് പോലീസ് പിടിയിൽ. മാരായമുട്ടം സ്വദേശി രതീഷ് എന്ന ഫാ. ജസ്റ്റിന് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ 2019 മുതല്‍ 2021 കാലയളവിൽ കുട്ടികളെ പീഡിപ്പിച്ചുവെന്ന് ചൈല്‍ഡ് ലൈന്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാര്‍ ഡാം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നിലവിൽ മറ്റൊരു സ്ഥാപനത്തിലാണ് ഇയാള്‍ ജോലി നോക്കി വന്നിരുന്നത്. കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കി.