പോലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാർ ജയിൽ മേധാവി, ഫയർ ഫോഴ്സ് മേധാവി; ഷെയ്ക്ക് ദർവേസ് സാഹിബ്
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. കെ പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർ ഫോഴ്സ് മേധാവിയായും നിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയാണ് ഇരുവരുടെയും നിയമനം. എഡിജിപി എച്ച് വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായ പോലീസ് ആസ്ഥാന എഡിജിപിയാകും. ഡിജിപിമാരായ ഡോ. ബി സന്ധ്യ, എസ് ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. വരും ദിവസങ്ങളിലും സേനാതലപ്പത്ത് അഴിച്ചുപണി ഉണ്ടാകുമെന്നാണ് വിവരം. ഫയർ ആൻ്റ് റെസ്ക്യു സർവീസസ് ഡയറക്ടറായ ഡോ. ബി സന്ധ്യ, എക്സൈസ് കമ്മീഷണറായ എസ് ആനന്ദകൃഷ്ണൻ എന്നിവർ ബുധനാഴ്ച സർവീസിൽനിന്ന് വിരമിച്ചു. ഇരുവർക്കുമുള്ള യാത്രയയപ്പ് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു. ഇരുവർക്കും പുറമേ ഒൻപത് പോലീസ് സൂപ്രണ്ടുമാരും സർവീസിൽനിന്ന് വിരമിച്ചു.