ഡ്യൂട്ടിക്കിടെ മദ്യപിച്ചു: കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മീഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നീ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.