ലൈംഗിക വൈകൃതം; പശുക്കിടാവിനെ പീഡിപ്പിച്ചു കൊന്നു
വയനാട് : പൂതാടി ചെറുകുന്നിൽ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയതായി പരാതി. ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായം ഉള്ള പശു കിടാവിനെയാണ് ഒരു കിലോമീറ്റർ മാറി ചെറുകുന്ന് വയലിലെ കമുകിൻ തോട്ടത്തിൽ കയറിട്ട് കൈയ്യും കാലും കഴുത്തും മുറുക്കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊല ചെയ്തത്.
ഇന്ന് പുലർച്ചെ 3 മണിയോടെ തൊഴുത്തിൽ നിന്നിരുന്ന പശുക്കിടാവിനെയാണ് സാമൂഹ്യ വിരുദ്ധർ അഴിച്ചു കൊണ്ടു പോയി അതിക്രൂരമായി കൊല ചെയ്തത്. ഇന്ന് രാവിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കാണാതെ വന്നതിന് തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സമീപത്ത് കുറച്ച് മാറി കമുകിൻ തോട്ടത്തിൽ കയറിട്ട് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടി ചത്ത നിലയിൽ പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും പോലീസും നാട്ടുകാരും സ്ഥലത്ത് എത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് കേണിച്ചിറ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു