എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനിയുടെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്‌

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോ ളേജ് ഹോസ്റ്റലിൽ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ ‘ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജനാണെന്നാണ് ആരോപണം. കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി.എം.വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളേജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തി. ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നതെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു. ‘അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും; മകളുടെ മരണകാരണം കണ്ടെത്തണം’ എന്നാൽ, ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജമാണെന്നു കുടുംബം പറഞ്ഞു.  ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു പിതാവ് പി.പി.സതീശൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്‌യു, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കാരണം കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.
കോളേജ് സുഗമമായി പ്രവർത്തിക്കാനും ക്യാംപസിൽ പ്രവേശനം തടയാതിരിക്കാനും നടപടിയെടുക്കാനും മതിയായ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടു കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർക്കും നിവേദനം നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നു ഹർജിയിൽ അറിയിച്ചു. യാഥാർഥ്യം അറിയാൻ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് മാനേജ്മെന്റ് പരാതി നൽകിയിരുന്നു. ഇതിനിടയിൽ കോളജ് ഗേറ്റിന് മുന്നിൽ തുടർച്ചയായി നടക്കുന്ന പ്രതിഷേധം നിയമവിരുദ്ധവും അനാവശ്യവുമാണെന്നും ഹർജിയിൽ പറയുന്നു.