കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കോടികളുടെ സ്വര്‍ണ്ണവുമായി രണ്ട് പേർ പിടിയില്‍
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 1.15 കോടിയുടെ സ്വർണ്ണവുമായി രണ്ട് പേർ കസ്റ്റംസിന്റെ പിടിയില്‍. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വര്‍ണ്ണം കടത്തിയ 26കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീം (26) ആണ് പിടിയിലായത്.